മ​ണ്ണാ​ർ​ക്കാ​ട് നോ​ട്ട​മ​ല ദേ​ശീ​യ​പാ​ത​യി​ൽ ഓ​യി​ൽ ചോർന്നത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി
Sunday, May 5, 2024 2:29 PM IST
മ​ണ്ണാ​ർ​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​യി​ൽ ചോർന്നത് യാത്രക്കാരെ വലച്ചു. ഓ​യി​ൽ റോ​ഡി​ൽ പ​ര​ന്ന​ത​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​ർ തെ​ന്നി വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​ക്കേറ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇവരെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ആ​രുടെയും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സംഭവം. വ​ട്ട​മ്പ​ല​ത്തു നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തിയാണ് റോഡിൽനിന്ന് ഓയിൽ നീക്കിയത്.