നെ​ല്ലി​പ്പ​തി സെ​ന്‍റ് ആന്‍റണീ​സ് ദേ​വാ​ല​യ​ തി​രു​നാ​ളിനു തുടക്കം
Saturday, May 4, 2024 1:56 AM IST
അഗ​ളി: അ​ട്ട​പ്പാ​ടി നെ​ല്ലി​പ്പ​തി​യി​ൽ സു​ൽ​ത്താ​ൻ​പേ​ട്ട ല​ത്തീ​ൻ രൂ​പ​ത​യി​ലെ നെ​ല്ലി​പ്പ​തി സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊടി​യേ​റി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ​സൊ​റപ്പാ​റ ക്രൈ​സ്റ്റ് ദി ​കിം​ഗ് ച​ർ​ച്ച് ഫൊറോ​ന വി​കാ​രി ഫാ. ​സി​ൽ​വ​സ്റ്റ​ർ ഡി​ക്രൂ​സ് തി​രു​നാ​ൾ കൊ​ടി ഉ​യ​ർ​ത്തി. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തീഡ്രൽ അ​സിസ്റ്റന്‍റ് വി​കാ​രി ഫാ. ​ത​ദേ​വൂ​സ് ഡാ​നി​യേ​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

അ​ഗളി ഫാ​ത്തി​മ മാ​താ ച​ർ​ച്ച് വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൊ​വേ​ന തി​രു​ക​ർ​മങ്ങ​ൾ ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 10ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 150 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. വൈ​കുന്നേരം നാ​ലി​ന് ജ​പ​മാ​ല, ദിവ്യബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, ഗൂളി​ക്ക​ട​വ് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എന്നിവ നടക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് മൂ​വാ​റ്റു​പു​ഴ എ​യ്ഞ്ച​ൽ വോ​യ്‌​സി​ന്‍റെ ഗാ​ന​മേ​ള.

ഞാ​യ​ർ രാ​വി​ലെ 9.30ന് ​ക​ർ​മങ്ങ​ൾ ആ​രം​ഭി​ക്കും. സു​ൽ​ത്താ​ൻപേട്ട രൂ​പ​ത മെ​ത്രാ​ൻ ഡോ. അ​ന്തോ​ണി സാ​മി പീ​റ്റ​ർ അ​ബീ​ർ ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും. കോ​വ​ളം ഐവിഡി ​കേ​ര​ള റീ​ജണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി പു​ത്ത​ൻ​വീ​ട്ടി​ൽ, ആ​ലു​വ ഐ​വിഡി ​മേ​ജ​ർ സെ​മി​നാ​രി പ്രി​ഫ​ക്ട് ഫാ. ​അ​ഖി​ൽ ദാ​സ്, കോ​വ​ളം ബ​ഥേ​ൻ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​വി​പി​ൻ എഡ്വേ​ർ​ഡ് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​വും. ഇ​ട​വ​ക വി​കാ​രി ഫാ.​ ദാ​സ് വ​ര​മ്പേ​ൽ സെ​ക്ര​ട്ട​റി എ​സ്. യേ​ശു​ദാ​സ്, ഡിഎ​സ്എ​സ് സി​സ്റ്റേ​ഴ്സ്, പാ​രി​ഷ് കൗ​ൺ​സി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എന്നിവർ നേ​തൃ​ത്വം ന​ൽ​കും.