നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ മി​ല്ലു​ട​മ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​തായി പരാതി
Sunday, May 5, 2024 2:29 PM IST
ചി​റ്റൂ​ർ: ​ന​ല്ലേ​പ്പി​ള്ളി അ​ര​ണ്ട​പ്പ​ള്ളം പാ​ട​ശേ​ഖ​ത്തി​ലെ മൂ​ന്ന് ക​ർ​ഷ​ക​രു​ടെ നെ​ല്ല് സ​പ്ലൈകോ ​ഉ​ദ്യോ​ഗ​സ്ഥ​ർ അ​ള​വും തൂക്ക​വും നി​ർ​ണയി​ച്ച് ചീട്ട് ന​ൽ​കി 15 ദി​വ​സ​ത്തി​ലേ​റെ​യാ​യി​ട്ടും മി​ല്ലു​ട​മ​യു​ടെ ഏ​ജ​ന്‍റ് നെ​ല്ല് എ​ടു​ക്കാ​ൻ ​കൂ​ട്ടാ​ക്കു​ന്നി​ല്ലെന്ന് പരാതി.

ലോ​റി​ക്കാ​വ​ശ്യ​മാ​യ നെ​ല്ല് ഇ​ല്ല എ​ന്ന​താണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​ര​ണ്ട​പള്ളം പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ന്നം​ങ്കാ​ട്ടു​പ​തി ക​നാ​ലി​ന്‍റെ പാ​റ​ക്കാ​ൽ ബ്രാ​ഞ്ചി​ലെ​ ബ​ണ്ട് ത​ക​ർ​ച്ച കാ​ര​ണം നി​ര​വ​ധി ക​ർ​ഷ​ക​ർ വി​ള ഇ​റ​ക്കി​യി​ല്ല. രാ​ധാ​കൃ​ഷ്ണ​ൻ, പൊ​ന്നു​സ്വാ​മി, ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ 100 ൽ ​പ​രം ചാ​ക്ക് നെ​ല്ലാ​ണ് ലോ​റി​ക്ക് ലോ​ഡി​നു​ള്ള നെ​ല്ല് ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ നെ​ല്ല് അ​ള​ക്ക​ൽ നീ​ണ്ടുപോ​കുന്ന​ത്.

വ​ലി​യ ലോ​റി​ക്ക് നെ​ല്ല് ഇ​ല്ലെ​ങ്കി​ൽ ചെ​റി​യ വാ​ഹ​നം വി​ട്ട് എ​ടു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നി​ലും മ​റ്റും പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​പ്ലൈകോ ​ഉ​ദ്യോ​ഗ​സ്ഥ​ർ ചീട്ട് കൊ​ടു​ത്താ​ൽ നി​ശ്ചി​ത ദി​വ​സ​ത്തി​നു​ള്ളി​ൽ നെ​ല്ല് എ​ടു​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്.

നെ​ല്ല് സം​ഭ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ക്കാ​ൻ ക​ർ​ഷ​ക​ൻ പാ​ടശേ​ഖ​ര സ​മി​തി, കൃ​ഷി​ഭ​വ​ൻ, സ​പ്ലൈകോ ​ഉ​ദ്യോ​ഗ​സ്ഥ​ർ, മി​ല്ലു​ട​മ​ക​ൾ എ​ന്നി​വ​രു​ടെ ചു​മ​ത​ല​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന് മോ​ണി​റ്റ​റിം​ഗ് ന​ട​ത്താ​ൻ വേ​ണ്ട സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി കേ​ര​ള സ​ർ​ക്കാ​രാ​ണ് എ​ന്ന് പ​റ​യാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ലാ​കുമെ​ന്നും മൂ​ച്ചി​ക്കു​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി വി.​ രാ​ജ​ൻ​ അ​ര​ണ്ടപ്പ​ള്ളം, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് വി. ​പൊ​ന്നുസ്വാ​മി, സ​മി​തി​യം​ഗം കെ.​രാ​ധാ​കൃ​ഷ്ണൻ ​എ​ന്നി​വ​ർ ചൂ​ണ്ടിക്കാട്ടി.