വണ്ടാ​ഴി​യി​ൽ ഫ​ർ​ണീ​ച്ച​ർ ഫാ​ക്ട​റി​യി​ൽ തീ​പിടിത്തം
Friday, May 3, 2024 2:21 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി മോ​സ്കോ മു​ക്കി​ന​ടു​ത്ത് ഷാ​ൻ എ​ന്ന ഫ​ർ​ണീ​ച്ച​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പ്പി​ടി​ത്തം. 55 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

പു​തു​ക്കു​ളം​പ​റ​മ്പി​ൽ ഷു​ക്കൂ​റി​ന്‍റെ ഭാ​ര്യ സ​ഹീ​ദ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​ർ ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് തീ ​ക​ണ്ട് വി​വ​രം ഉ​ട​മ​യെ അ​റി​യി​ച്ച​ത്.

വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ അ​ഞ്ച് യൂ​ണി​റ്റ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത്. മെ​യി​ൻ റോ​ഡി​ൽ നി​ന്നും 20 മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് മാ​റി​യു​ള്ള ഫാ​ക്ട​റി​യി​ലേ​ക്ക് പ​ല​വ​ഴി​ക്കാ​യി പൈ​പ്പു​ക​ളി​ട്ട് വെ​ള്ളം അ​ടി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ഫ​ർ​ണി​ച്ച​ർ ഫാ​ക്ട​റി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് ഉ​ട​മ ഷു​ക്കൂ​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​ര​ത്ത​ടി​ക​ളും ഫ​ർ​ണി​ച്ച​ർ ഉ​രു​പ്പ​ടി​ക​ളും ക​ട്ടി​ൽ, അ​ല​മാ​ര, ജ​നാ​ല​ക​ൾ, ക​സേ​ര​ക​ൾ, സോ​ഫാ സെ​റ്റി​ക​ൾ തു​ട​ങ്ങി​വ​യെ​ല്ലാം ക​ത്തി​യ​മ​ർ​ന്നു. തീ​പി​ടി​ത്ത​ത്തി​ൽ ഫാ​ക്ട​റി കെ​ട്ടി​ട​വും ത​ക​ർ​ന്നു വീ​ണു.

ക​രി​ക്കൂ​ട്ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഫ​ർ​ണി​ച്ച​ർ ഫാ​ക്ട​റി. സ​മീ​പ​ത്തെ നി​ര​വ​ധി തെ​ങ്ങു​ക​ളും മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.