ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടുപേ​ർ പി​ടി​യി​ൽ
Friday, May 3, 2024 2:21 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ ഫോ​റ​സ്റ്റ് റി​സ​ർ​വി​ന് കീ​ഴി​ലു​ള്ള വ​ട​വ​ള്ളി മേ​ഖ​ല​യി​ൽ ആ​ന​ക്കൊ​മ്പ് അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​ക്കൊ​ന്പു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

സാ​യി​ബാ​ബ കോ​ള​നി​യി​ലെ വി​ശാ​ഖ​ൻ (40), ന​ല്ലം​പാ​ള​യം സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ (40), അ​ന​ധി​കൃ​ത​മാ​യി ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​ടി​കൂ​ടി​യ​ത്.
വി​ശാ​ഖ​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​ന​ക്കൊ​ന്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി.

വീ​ട്ടി​ലാ​ണ് ആ​ന​ക്കൊ​മ്പ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും പി​ടി​യി​ലാ​യ പ്ര​തി പ​റ​ഞ്ഞു.
ഒ​ളി​വി​ൽ പോ​യ മ​റ്റു ര​ണ്ടു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.