പോ​ക്സോ കേ​സ് പ്ര​തി​ക്ക് 32 വ​ർ​ഷം ത​ട​വും 1.80 ല​ക്ഷം പി​ഴ​യും
Thursday, April 18, 2024 4:52 AM IST
അ​രൂ​ർ: പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 32 വ​ർ​ഷം ത​ട​വും 1.80 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​രൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ല​പ്പു​ഴ എ​ഴു​പു​ന്ന കാ​ട്ടേ​ഴ​ത്ത് കോ​ള​നി​യി​ൽ ജ്യോ​തി​ഷി​നെ(25)​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ശി​ക്ഷ 20 വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ അ​ട​യ്‌​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

15 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച പ്ര​തി ചേ​ർ​ത്ത​ല ത​ങ്കി​ക്ക​വ​ല​യ്ക്ക​ടു​ത്ത് പ്ര​തി​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ച് ബ​ല​മാ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ​യു​ള്ള പ്ര​തി മ​റ്റൊ​രു പോ​ക്സോ കേ​സി​ലും വ​ധ​ശ്ര​മ കേ​സി​ലും പ്ര​തി​യാ​ണ്.

അ​രൂ​ർ പോ​ലീ​സ് 2019ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​സ്ഐ​മാ​രാ​യി​രു​ന്ന കെ.​എ​ൻ. മ​നോ​ജ്. ആ​ർ.​എ​ൽ. മ​ഹേ​ഷ്, സൈ​ബ​ർ സെ​ൽ എ​സ്ഐ അ​ജി​ത് കു​മാ​ർ, ചേ​ർ​ത്ത​ല ഡി​വൈ എ​സ്പി​യാ​യി​രു​ന്ന എ.​ജി. ലാ​ൽ എ​ന്നി​വ​രാ​ണ് ന​ട​ത്തി​യ​ത്. സി​പി​ഒ​മാ​രാ​യ സ​ബി​ത, പ്രീ​ത, ബി​നു, അ​നി​ൽ ,അ​നൂ​പ് ആ​ന്‍റ​ണി, സു​ധീ​ഷ് ച​ന്ദ്ര ബോ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.