അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം ‘ഒ​ന്നി​ച്ച് ഒ​ന്നാ​യ് ’ഇ​ന്ന്
Sunday, April 28, 2024 7:09 AM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാ​ച​ര​ണം ഇ​ന്ന് ന​ട​ക്കും. 2500ലേ​റെ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചു ചേ​രു​ന്ന ഇ​ട​വ​ക ദി​നാ​ച​ര​ണം “ഒ​ന്നി​ച്ച് ഒ​ന്നാ​യ്’’ വൈ​കു​ന്നേ​രം 3.30ന് ​വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഇ​ട​വ​ക​ദി​ന സ​മ്മേ​ള​നം ന​ട​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കൈ​ക്കാ​ര​ൻ ടി.​ജെ. ജേ​ക്ക​ബ് ത​ല​യി​ണ​ക്കു​ഴി പ​താ​ക ഉ​യ​ർ​ത്തും.

വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​നൈ​ജി​ൽ തൊ​ണ്ടി​ക്കാ​ക്കു​ഴി​യി​ൽ, ഫാ. ​ന​വീ​ൻ മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വി​വാ​ഹ​ത്തി​ന്‍റെ 50ഉം 25​ഉം വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ദ​മ്പ​തി​ക​ളെ​യും സം​സ്ഥാ​ന​ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കെെ​വ​രി​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​സി​റി​ൾ കൈ​ത​ക്ക​ളം, ഫാ. ​ടോ​ണി കോ​യി​ൽ​പ്പ​റ​മ്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണി കു​ഴു​പ്പി​ൽ, എം.​സി. മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, തോ​മ​സ് ജോ​സ​ഫ് പു​തു​ശേ​രി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജി​ത് പി. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.