ജ​ല അ​തോ​റി​റ്റി​യു​ടെ പ​മ്പിം​ഗ് നി​ര്‍ത്തി
Thursday, May 9, 2024 2:39 AM IST
കോ​ട്ട​യം: ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ട് തു​റ​ന്ന​തോ​ടെ താ​ത്കാ​ലി​ക ബ​ണ്ട് നി​ര്‍മി​ക്കാ​ത്ത​തി​നാ​ല്‍ താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ നി​ന്നു​ള്ള പ​മ്പിം​ഗ് ജ​ല അ​ഥോ​റി​റ്റി പൂ​ര്‍ണ​മാ​യി നി​ര്‍ത്തി. പ​മ്പ് ഹൗ​സി​നു സ​മീ​പ​ത്തു വെ​ള്ള​ത്തി​ല്‍ ഉ​പ്പി​ന്‍റെ അം​ശം അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ള്‍ കൂ​ടി​യ​തി​നാ​ലാ​ണ് പ​മ്പിം​ഗ് നി​ര്‍ത്തി​വ​ച്ച​ത്.

ജ​ല അ​ഥോ​റി​റ്റി​യു​ടെ ചെ​ങ്ങ​ള​ത്തു​ള്ള ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​മാ​ണ് കു​മ​ര​കം, തി​രു​വാ​ര്‍പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. ചെ​ങ്ങ​ളം പ്ലാ​ന്‍റി​ലേ​ക്ക് വെ​ള്ളൂ​പ്പ​റ​മ്പി​ല്‍നി​ന്നും താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ നി​ന്നു​മാ​ണു പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റി​യ​തോ​ടെ താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ നി​ന്നു​ള്ള പ​മ്പിം​ഗ് നി​ര്‍ത്തു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ വെ​ള്ളൂ​പ്പ​റ​മ്പി​ല്‍നി​ന്ന് മാ​ത്ര​മാ​ണു വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍ ജ​ല​വി​ത​ര​ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. മീ​ന​ച്ചി​ലാ​റ്റി​ല്‍ ഉ​പ്പി​ന്‍റെ അം​ശം ക്ര​മാ​തീ​ത​മാ​യി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളെ​യും ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.