അങ്കണവാടിക്കു സമീപം റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി
Wednesday, May 8, 2024 7:07 AM IST
കൂ​​രോ​​പ്പ​​ട: ചെ​​ന്നാ​​മ​​റ്റം പാ​​നാ​​പ്പ​​ള്ളി റോ​​ഡി​​ൽ മാ​​ലി​​ന്യം ത​​ള്ളി​​യ നി​​ല​​യി​​ൽ. ചെ​​ന്നാ​​മ​​റ്റം - പാ​​നാ​പ​​ള്ളി റോ​​ഡി​​ലെ അ​​ങ്ക​​ണ​​വാ​​ടി​ക്കു ​സ​​മീ​​പ​​മാ​​ണ് സാ​​മൂ​​ഹി​​ക​​വി​​രു​​ദ്ധ​​ർ മാ​​ലി​​ന്യം ത​​ള്ളി​​യ​​ത്. കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തി​​ലെ 12-ാംവാ​​ർ​​ഡി​​ലാ​ണ് ​ഭ​​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ ര​​ണ്ടു ചാ​​ക്ക് മാ​​ലി​​ന്യം റോ​​ഡി​​ൽ ത​​ള്ളി​​യ​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. പ്ര​​ദേ​​ശ​​ത്ത് ക​​ന​​ത്ത ദു​​ർ​​ഗ​​ന്ധ​​മാ​​ണ്.​ മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന​​വ​​രെ ക്കു​​റി​​ച്ച് തെ​​ളി​​വു​​സ​​ഹി​​തം വി​​വ​​രം ന​​ൽ​​കി​​യാ​​ൽ പാ​​രി​​തോ​​ഷി​​കം ന​​ൽ​​കു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ശാ ബി​​നു അ​​റി​​യി​​ച്ചു.