പ്രഫ.​ആ​ദി​നാ​ട് ഗോ​ പി പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്
Friday, May 10, 2024 11:08 PM IST
കൊല്ലം: ഗു​രു​ശ്രേ​ഷ്ഠ​നും എ​ഴു​ത്തു​കാ​ര​നും കൊ​ല്ല​ത്തെ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും ആ​യി​രു​ന്ന പ്രഫ. ആ​ദി​നാ​ട് ഗോ​പി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി കൊ​ല്ലം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ഈ ​വ​ര്‍​ഷ​ത്തെ പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്. 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

18ന് ​വൈ​കുന്നേരം 3.30ന് ​കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ര്‍​ട്സ് ക്ല​ബ് ലൈ​ബ്ര​റി ഹാ​ളി​ല്‍ മ​ന്ത്രി ജെ. ചി​ഞ്ചു​റാ​ണി പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ക്കും. ച​ട​ങ്ങി​ല്‍ പ്രഫ.​ആ​ദി​നാ​ട് ഗോ​പി എ​ന്‍​ഡോ​വ്മെ​ന്‍റാ​യി പ്ര​ഭാ​ത് ബു​ക്സ് ന​ല്‍​കു​ന്ന 10,000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ള്‍ പു​ന​ലൂ​ര്‍ ഐ​ക്ക​ര​കോ​ണം പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ​വി.​കെ. മ​ധു വി​ത​ര​ണം ചെ​യ്യുമെന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​നും സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​നും അ​റി​യി​ച്ചു.