എസ്എസ്എല്‍സി, പ്ലസ്ടു: പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിക്കു വിജയത്തിളക്കം
1421778
Friday, May 10, 2024 11:08 PM IST
പാലാ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ പാലാ രൂപത കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിക്ക് അഭിമാനാര്‍ഹ വിജയം. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി രൂപതയുടെ കീഴിലുള്ള 41 ഹൈസ്കൂളുകളും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി. 3732 കുട്ടികളാണ് പരീക്ഷ എഴുതിയത്. 819 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയ നൂറു ശതമാനം വിജയം ഇത്തവണയും ആവര്‍ത്തിച്ചു.
ഹയര്‍ സെക്കന്‍ഡറിയില്‍ 2728 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 2497 പേര് വിജയിച്ചു - 92 ശതമാനം വിജയം. 539 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. നീഹാര അന്ന ബിന്‍സ്, ശ്രേയ എസ്. നായര്‍, മെറിന് സോജന്, അനിറ്റ് സെബാസ്റ്റ്യന്‍, എസ്. കൃഷ്ണരാജ് എന്നിവര്‍ 1200 ല്‍ 1200 മാര്‍ക്കും നേടി.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, മുന്‍ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം എന്നിവര്‍ അഭിനന്ദിച്ചു.