ത​ളി​പ്പ​റ​മ്പിൽ മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വ്
Saturday, May 11, 2024 1:29 AM IST
ത​ളി​പ്പ​റ​മ്പ്: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ൽ മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വ് ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മു​ർ​ഷി​ദ കൊ​ങ്ങാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​ബീ​സ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ച്ചം​ബ​രം പെ​ട്രോ​ൾ പ​മ്പ് മു​ത​ൽ കു​റ്റി​ക്കോ​ൽ വ​രെ ഹൈ​വേ​യു​ടെ ഇ​രുവ​ശ​ത്തു​മാ​യി ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ, വാ​ർ​ഡ് സാ​നി​റ്റൈസേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​യു​ജി​ഇ​എ​സ് തൊ​ഴി​ലാ​ളി​ക​ൾ, അ​സോ​സി​യേ​ഷ​ൻ, മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി.​ തു​ട​ർ​ന്ന് വാ​ർ​ഡ് സാ​നി​റ്റൈസേ​ഷ​ൻ ക​മ്മി​റ്റി​കളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​ഴ​ക്കാ​ല​പൂ​ർ ശു​ചീ​ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ക​ല്ലി​ങ്കീൽ പ​ദ്മ​നാ​ഭ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​പി. സു​ബൈ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എ.​പി. ര​ഞ്ജി​ത്ത് കു​മാ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് കു​മാ​ർ, ജ​ന​റ​ൽ സു​പ്ര​ണ്ട് സു​രേ​ഷ് ക​സ്തൂ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.