മരം വീണ് തൊഴുത്ത് തകർന്നു; കറവപ്പശുക്കൾക്ക് പരിക്ക്
Friday, May 10, 2024 7:26 AM IST
ഉ​ദ​​യ​​നാ​​പു​​രം:​ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വ​​ൻ​​മ​​രം ക​​ട​​പു​​ഴ​​കി പ​​ശു​​ത്തൊ​​ഴു​​ത്തി​​നു മീ​​തെ വീ​​ണ​​തി​​നെ​ത്തു​​ട​​ർ​​ന്ന് തൊ​​ഴു​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​റു പ​​ശു​​ക്ക​​ളി​​ൽ നാ​​ലെ​​ണ്ണ​​ത്തി​​നു പ​​രി​​ക്കേ​​റ്റു. കെ​​ട്ടി​​ട​​ഭാ​​ഗം കാ​​ലി​​ൽ​വീ​​ണ് കാ​​ലു ത​​ക​​ർ​​ന്ന ഒ​​രു ക​​റ​​വപ്പ​​ശു മൃ​​ത​​പ്രാ​​യ​​യാ​​യി.

മ​​റ്റ് മൂ​​ന്നു പ​​ശു​​ക്ക​​ളു​​ടെ പു​​റം​​ഭാ​​ഗ​​ത്ത് വ​​ലി​​യ മു​​റി​​വു​​ക​​ളു​​ണ്ട്. തൊ​​ഴു​​ത്തി​​നു സ​​മീ​​പ​​ത്ത് കെ​​ട്ടി​​യി​​രു​​ന്ന ആ​​ടു​​ക​​ൾ നി​​സാ​​ര പ​​രി​​ക്കോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഉ​​ദ​​യ​​നാ​​പു​​രം ചെ​​ട്ടി​​മം​​ഗ​​ലം നി​​മ്മി നി​​വാ​​സി​​ൽ കു​​മാ​​രി​​യു​​ടെ പ​​ശു​​ക്ക​​ൾ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

കാ​​റ്റി​​ന്‍റെ ശ​​ക്തി​​യി​​ൽ​ തൊ​​ഴു​​ത്തി​​ന്‍റെ ഷി​​ൻ​​ഷീ​​റ്റ് മേ​​ഞ്ഞ മേ​​ൽ​​ക്കൂ​​ര പ​​റ​​ന്നു വീ​​ടി​​ന്‍റെ മു​​റ്റ​​ത്ത് വേ​​ലി​​യോ​​ട് ചേ​​ർ​​ന്ന് ത​​ങ്ങി​നി​​ന്നു. ശ​​ബ്ദം കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ കു​​മാ​​രി​​യും ഭ​​ർ​​ത്താ​​വ് പദ്മ​​നാ​​ഭ​​നും മ​​റ്റും ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ട​​ത്.

തൊ​​ഴു​​ത്തു പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്നു. 2010മു​​ത​​ൽ പ​​ശു വ​​ള​​ർ​​ത്തി ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ് കു​​മാ​​രി​​യും കു​​ടും​​ബ​​വും. ​ആ​​റു വ​​യ​​സ് പ്രാ​​യ​​മു​​ള്ള പ​​ത്ത് ലി​​റ്റ​​റോ​​ളം പാ​​ൽ ല​​ഭി​​ച്ചി​​രു​​ന്ന പ​​ശു​​വി​​ന്‍റെ കാ​​ലാ​​ണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​ത്. മ​​റ്റു മൂ​​ന്ന് പ​​ശു​​ക്ക​​ൾ​​ക്കും പ​​രി​​ക്കേ​​റ്റു.

കാ​​ലു​​ത​​ക​​ർ​​ന്ന ക​​റ​​വ​​പ്പ​​ശു​​വി​​നെ ര​​ക്ഷി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് പ്ര​​യാ​​സ​​മാ​​ണെ​​ന്നും മ​​റ്റു മൂ​​ന്ന് പ​​ശു​​ക്ക​​ൾ​​ക്ക് വി​​ദ​​ഗ്ധ ചി​​കി​​ത്സ ന​​ൽ​​കി​​യാ​​ൽ ര​​ക്ഷി​​ച്ചെ​​ടു​​ക്കാ​​നാ​​കു​​മെ​​ന്നും മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ദി​​നം​​പ്ര​​തി 30ലി​​റ്റ​​റോ​​ളം പാ​​ൽ ഇ​​വ​​ർ​​ക്ക് ല​​ഭി​​ച്ചി​​രു​​ന്നു.