നൂറുമേനി വിജയം നഷ്ടപ്പെട്ട് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല
Thursday, May 9, 2024 2:39 AM IST
ക​ടു​ത്തു​രു​ത്തി: രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യാ​ല​​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രു വി​ദ്യാ​ര്‍​ഥി​ക്കു ര​ണ്ട് പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​നാ​യി​ല്ല. നൂ​റു​മേ​നി വി​ജ​യം ന​ഷ്ട​പ്പെ​ട്ട് ക​ടു​ത്തു​രു​ത്തി വി​ദ്യാ​ഭ്യാ​സ ജി​ല്ല. 99.97 ശ​ത​മാ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യു​ടെ വി​ജ​യ​ശ​ത​മാ​നം.

ബ്ര​ഹ്മ​മം​ഗ​ലം വി​എ​ച്ച്എ​സ്എ​സി​ലെ അ​ശ്വി​ന്‍ കൃ​ഷ്ണ​യ്ക്കാ​ണ് രോ​ഗാ​വ​സ്ഥ​യെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് പ​രീ​ക്ഷ​ക​ളെ​ഴു​താ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത്. സ​ര്‍​ജ​റി ക​ഴി​ഞ്ഞു സ്കൂ​ള്‍ മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ആം​ബു​ല​ന്‍​സി​ലി​രു​ന്നാ​ണ് അ​ശ്വി​ന്‍ മ​റ്റു പ​രീ​ക്ഷ​ക​ളെ​ഴു​തി​യ​ത്. ക​ടു​ത്തു​രു​ത്തി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍​നി​ന്ന് 3,086 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ല്‍ 3085 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യി​ട്ടു​ണ്ട്. 501 കു​ട്ടി​ക​ള്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.