കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ള്‍
Sunday, April 28, 2024 5:48 AM IST
കോ​​ട്ട​​യം: പോ​​ളിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ല്‍ കു​​റ​​വു​​ണ്ടാ​​യ​​തോ​​ടെ കോ​​ട്ട​​യ​​ത്തെ മു​​ന്ന​​ണി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും ആ​​ശ​​ങ്ക​​യി​​ലാ​​ണ്. എ​​ങ്കി​​ലും പ്ര​​തീ​​ക്ഷ കൈ​​വി​​ടു​​ന്നി​​ല്ല. ബൂ​​ത്തു​​ക​​ളി​​ല്‍​നി​​ന്ന് ശേ​​ഖ​​രി​​ച്ച അ​​വ​​സാ​​ന​​വ​​ട്ട ക​​ണ​​ക്കു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചാ​​ണ് വി​​ജ​​യ​​പ​​രാ​​ജ​​യ​​ങ്ങ​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്.

എ​​ല്‍​ഡി​​എ​​ഫ്, യു​​ഡി​​എ​​ഫ്, എ​​ന്‍​ഡി​​എ ക​​ക്ഷി​​ക​​ള്‍​ക്കു ല​​ഭി​​ക്കു​​ന്ന വോ​​ട്ടു​​ക​​ള്‍, മ​​റ്റു സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന വോ​​ട്ടു​​ക​​ള്‍ എ​​ന്നി​​വ പ്ര​​ത്യേ​​കം രേ​​ഖ​​പ്പെ​​ടു​​ത്തി​​യാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച​​ത്. താ​​ഴെ​​ത്ത​​ട്ടി​​ല്‍ വി​​ശ​​ദ​​മാ​​യ അ​​വ​​ലോ​​ക​​നം വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലേ ന​​ട​​ക്കൂ.

തെ​​ര​​ഞ്ഞെ​​ടു​​പ്പു ദി​​ന​​ത്തി​​ല്‍ എ​​ല്‍​ഡി​​എ​​ഫി​​ല്‍ വി​​വാ​​ദ​​ങ്ങ​​ളാ​​ണ് ഉ​​യ​​ര്‍​ന്നി​​ട്ടു​​ള്ള​​ത്. പ്ര​​തീ​​ക്ഷി​​ച്ച വോ​​ട്ടു മു​​ഴു​​വ​​ന്‍ സ​​മാ​​ഹ​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ വി​​ജ​​യം നേ​​ടു​​മെ​​ന്നും യു​​ഡി​​എ​​ഫ് കേ​​ന്ദ്ര​​ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധ​​കൃ​​ഷ്ണ​​നും ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ മോ​​ന്‍​സ് ജോ​​സ​​ഫും പ​​റ​​ഞ്ഞു. പ​​ഞ്ചാ​​യ​​ത്തു ത​​ല​​ത്തി​​ല്‍ ല​​ഭി​​ച്ച ക​​ണ​​ക്കു​​ക​​ള്‍ യു​​ഡി​​എ​​ഫ് ഇ​​ല​​ക്ഷ​​ന്‍ ക​​മ്മി​​റ്റി വി​​ശ​​ദ​​മാ​​യി പ​​രി​​​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​തു പോ​​ലെ വോ​​ട്ട​​ര്‍​മാ​​രെ ബൂ​​ത്തി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ജാ​​ഗ്ര​​ത യു​​ഡി​​എ​​ഫി​​നു​​ണ്ടാ​​യി​​ല്ല.

വോ​​ട്ടിം​​ഗി​​ലെ കു​​റ​​വ് അ​​നു​​കൂ​​ല​​മാ​​വും. പോ​​ളിം​​ഗ് ശ​​ത​​മാ​​നം കു​​റ​​ഞ്ഞ​​തി​​ല്‍ ആ​​ശ​​ങ്ക​​യി​​ല്ലെ​​ന്നും എ​​ല്‍​ഡി​​എ​​ഫ് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ര്‍​കൂ​​ടി​​യാ​​യി ലോ​​പ്പ​​സ് മാ​​ത്യു പ​​റ​​ഞ്ഞു.

വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ഉ​​യ​​ര്‍​ന്ന പോ​​ളിം​​ഗ് എ​​ന്‍​ഡി​​എ​​യ്ക്കു അ​​നു​​കൂ​​ല​​മാ​​കു​​മെ​​ന്ന് എ​​ന്‍​ഡി​​എ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ജി. ​​ലി​​ജി​​ന്‍ ലാ​​ല്‍ പ​​റ​​ഞ്ഞു.
30ന് ​​കോ​​ട്ട​​യ​​ത്ത് എ​​ന്‍​ഡി​​എ സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം ചേ​​ര്‍​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ല​​യി​​രു​​ത്തും.


കോ​ട്ട​യ​ത്ത് 65.61 ശ​ത​മാ​നം പോ​ളിം​ഗ്

കോ​​ട്ട​​യം: കോ​​ട്ട​​യം ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​ന്‍റെ വോ​​ട്ടെ​​ടു​​പ്പി​​ല്‍ 65.61 ശ​​ത​​മാ​​നം പോ​​ളിം​​ഗ്. 12,54,823 വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 8,23,237 പേ​​ര്‍ സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം രേ​​ഖ​​പ്പെ​​ടു​​ത്തി. 6,07,502 പു​​രു​​ഷ​​വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 4,18,285 പേ​​രും (68.85 ശ​​ത​​മാ​​നം) 6,47,306 സ്ത്രീ ​​വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 4,04,946 പേ​​രും (62.56 ശ​​ത​​മാ​​നം) 15 ട്രാ​​ന്‍​സ്‌​​ജെ​​ന്‍​ഡ​​ര്‍ വോ​​ട്ട​​ര്‍​മാ​​രി​​ല്‍ ആ​​റു പേ​​രും (40 ശ​​ത​​മാ​​നം) വോ​​ട്ടു​​രേ​​ഖ​​പ്പെ​​ടു​​ത്തി.

71.69 ശ​​ത​​മാ​​നം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ വൈ​​ക്കം നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​മാ​​ണ് പോ​​ളിം​​ഗി​​ല്‍ മു​​ന്നി​​ല്‍. ഏ​​റ്റ​​വും കു​​റ​​വ് പോ​​ളിം​​ഗ് ക​​ടു​​ത്തു​​രു​​ത്തി നി​​യ​​മ​​സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് 62.27 ശ​​ത​​മാ​​നം. പോ​​സ്റ്റ​​ല്‍, സ​​ര്‍​വീ​​സ് വോ​​ട്ടു​​ക​​ള്‍ ക​​ണ​​ക്കാ​​ക്കാ​​തെ​​യു​​ള്ള പോ​​ളിം​​ഗ് ക​​ണ​​ക്കാ​​ണി​​ത്. അ​​സ​​ന്നി​​ഹി​​ത വോ​​ട്ട​​ര്‍​മാ​​ര്‍​ക്കു​​ള്ള വോ​​ട്ടെ​​ടു​​പ്പി​​ല്‍ 11,658 പേ​​ര്‍ വീ​​ട്ടി​​ല്‍ വോ​​ട്ട് ചെ​​യ്തു. 85 വ​​യ​​സു പി​​ന്നി​​ട്ട​​വ​​ര്‍​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കു​​മാ​​ണ് വീ​​ട്ടി​​ല്‍ വോ​​ട്ടി​​ന് സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​രു​​ന്ന​​ത്. 85 വ​​യ​​സു പി​​ന്നി​​ട്ട 8,982 പേ​​രും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ 2,676 പേ​​രു​​മാ​​ണ് വോ​​ട്ട് ചെ​​യ്ത​​ത്.

85 വ​​യ​​സ് പി​​ന്നി​​ട്ട, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ല്‍ വീ​​ട്ടി​​ല്‍ ത​​ന്നെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ന​​ല്‍​കി​​യ 12 ഡി ​​അ​​പേ​​ക്ഷ​​ക​​ളി​​ല്‍ 12,082 എ​​ണ്ണ​​മാ​​ണ് വ​​ര​​ണാ​​ധി​​കാ​​രി അം​​ഗീ​​ക​​രി​​ച്ച​​ത്. ഇ​​തി​​ല്‍ 9,321 അ​​പേ​​ക്ഷ​​ക​​ര്‍ 85 വ​​യ​​സു പി​​ന്നി​​ട്ട​​വ​​രും 2,761 പേ​​ര്‍ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​മാ​​യി​​രു​​ന്നു. വീ​​ട്ടി​​ല്‍ വോ​​ട്ട് ഏ​​പ്രി​​ല്‍ 25നാ​​ണ് പൂ​​ര്‍​ത്തി​​യാ​​യ​​ത്.

അ​​വ​​ശ്യ​​സ​​ര്‍​വീ​​സി​​ല്‍​പ്പെ​​ട്ട​​വ​​രി​​ല്‍ 307 പേ​​രാ​​ണ് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട 575 പേ​​രു​​ടെ ഫോം 12 ​​ഡി അ​​പേ​​ക്ഷ​​ക​​ളാ​​ണ് വ​​ര​​ണാ​​ധി​​കാ​​രി അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. ഫോം 12 ​​ല്‍ അ​​പേ​​ക്ഷ ന​​ല്‍​കി​​യ കോ​​ട്ട​​യം ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട 656 പോ​​ളിം​​ഗ് ജീ​​വ​​ന​​ക്കാ​​ര്‍ പോ​​സ്റ്റ​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 65.61 ശ​ത​മാ​നം എ​ന്ന​ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടിം​ഗ് ശ​ത​മാ​ന​മാ​ണ്. 8,23,237 പേ​ര്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ 26നു ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​സ​ന്നി​ഹി​ത​രു​ടെ വീ​ട്ടി​ല്‍ വോ​ട്ട്, പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ട് എ​ന്നി​വ 8,23,237 എ​ന്ന ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടി​ല്ല.