യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, April 28, 2024 5:48 AM IST
എ​രു​മേ​ലി: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ കൊ​ട്ടാ​ര​ത്തി​ല്‍ ബി​നു ഭാ​സ്‌​ക​ര​നെ (40)യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5.30ന് ​എ​രു​മേ​ലി ഇ​ട​ക​ട​ത്തി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വും കു​ടും​ബ​വും സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ബി​നു യു​വാ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് വ​യ​റ്റി​ല്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ബി​നു​വി​ന്‍റെ വീ​ട്ടി​ല്‍ മു​ന്‍​പ് വ​ാട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നോ​ട് വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ര്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും ഇ​തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ള്‍​ക്ക് യു​വാ​വി​നോ​ട് മു​ന്‍ വൈ​രാ​ഗ്യം നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാക്കി.