റോ​ഡ് സു​ര​ക്ഷ​യി​ൽ എ​രു​മേ​ലി സ്വ​ദേ​ശി​ക്ക് ഹി​മാ​ച​ൽ​പ്ര​ദേ​ശി​ന്‍റെ ബ​ഹു​മ​തി
Sunday, April 28, 2024 5:36 AM IST
എ​രു​മേ​ലി: റോ​ഡ് സു​ര​ക്ഷ​യു​ടെ നി​യ​മ​ങ്ങ​ളി​ലെ ഗു​ണ​ദോ​ഷ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ലോ​ക​ബാ​ങ്കി​ന് വേ​ണ്ടി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന മാ​തൃ​ക ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ന​ട​പ്പാ​ക്കി​യ​തോ​ടെ എ​രു​മേ​ലി സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട് ഷ​ബീ​ർ മു​ഹ​മ്മ​ദി​ന് ബ​ഹു​മ​തി. ത​ല​സ്ഥാ​ന​മാ​യ ഷിം​ല​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ശി​വ​പ്ര​സാ​ദ് ശു​ക്ല ബ​ഹു​മ​തി​പ​ത്ര​വും പു​ര​സ്‌​കാ​ര​വും ന​ൽ​കി ഷ​ബീ​റി​നെ ആ​ദ​രി​ച്ചു.

ഹി​മാ​ച​ൽ​പ്ര​ദേ​ശ് പോ​ലീ​സാ​ണ് ഷ​ബീ​റി​ന്‍റെ മി​ക​വ് ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ബ​ഹു​മ​തി​യി​ലേ​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണ​ർ​ക്കൊ​പ്പം സം​സ്ഥാ​ന ഡി​ജി​പി​യും എ​ഡി​ജി​പി​യും ഷ​ബീ​റി​നെ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി റോ​ഡ് സേ​ഫ്റ്റി ക​ൺ​സ​ൾ​ട്ട​ന്‍റാ​യി ലോ​ക​ബാ​ങ്ക് പ്രോ​ജ​ക്‌​ടി​ന് കീ​ഴി​ലു​ള്ള ന​യ​രൂ​പീ​ക​ര​ണം, സ്ഥാ​പ​ന നി​ർ​മാ​ണം, ആ​ക്‌​ഷ​ൻ പ്ലാ​ൻ വി​ക​സ​നം എ​ന്നി​വ​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഷ​ബീ​ർ. ത​മി​ഴ്നാ​ട്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​വേ​ണ്ടി ഷ​ബീ​ർ റോ​ഡ് സേ​ഫ്റ്റി ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ് ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലു​മൊ​ക്കെ ലോ​ക​ബാ​ങ്കി​ന്‍റെ റോ​ഡ് വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ റോ​ഡ് സു​ര​ക്ഷ​യു​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത് ഷ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ൽ കെ​എ​സ്ടി​പി റോ​ഡ് സു​ര​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത് ഷ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് പ്ര​ത്യേ​ക പാ​ക്കേ​ജാ​യി മാ​റ്റ​ണ​മെ​ന്നും ഇ​തി​ൽ സു​ര​ക്ഷാ പ​ദ്ധ​തി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന​താ​ണ് ഷ​ബീ​ർ ആ​വി​ഷ്‌​ക​രി​ച്ച ആ​ശ​യം. റോ​ഡ് ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​കീ​യ സ​മി​തി​ക​ളും സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു.

റോ​ഡി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ ന​ട​പ്പാ​ത, വി​ശ്ര​മി​ക്കാ​ൻ റോ​ഡി​ൽ​നി​ന്നു മാ​റി സു​ര​ക്ഷി​ത അ​ക​ല​ത്തി​ൽ ഇ​രി​പ്പി​ട​ങ്ങ​ളും കു​ടി​വെ​ള്ള കി​യോ​സ്കും സൗ​ജ​ന്യ വൈ​ഫൈ ഉ​ൾ​പ്പ​ടെ വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ, രാ​ത്രി​യി​ൽ എ​ല്ലാ​യി​ട​ത്തും വെ​ളി​ച്ചം ല​ഭി​ക്കു​ന്ന സോ​ളാ​ർ സം​വി​ധാ​നം, റോ​ഡി​ൽ ആ​ക​ർ​ഷ​ക​മാ​യ പൂ​ന്തോ​ട്ട​ങ്ങ​ൾ, ത​ണ​ൽ മ​ര​ങ്ങ​ൾ, അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണ രീ​തി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ത്യേ​ക പാ​ക്കേ​ജാ​യി റോ​ഡ് നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ജി പി.​എ​ച്ച്. അ​ബ്ദു​ൾ സ​ലാം ആ​ണ് ഷ​ബീ​റി​ന്‍റെ പി​താ​വ്.