Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ച​ങ്കി​ൽ ക​യ​റ​ണ മോ​ഹ​ൻ​ലാ​ൽ.!
മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ട് പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത, സ​ർ​വ​ത്ര മോ​ഹ​ൻ​ലാ​ൽ മ​യ​മാ​യ ചി​ത്രം ഏ​തെ​ന്നു ചോ​ദി​ച്ചാ​ൽ ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ ഇ​നി പ​റ​യും അ​ത് സാ​ജി​ദ് യാ​ഹി​യ​യു​ടെ ചി​ത്ര​മാ​ണെ​ന്ന്. എ​ന്ത​ടെ​യ് ചി​ത്ര​ത്തി​ന് പേ​രി​ല്ലേ​യെ​ന്നു ചോ​ദി​ച്ചാ​ലോ, മീ​ശ​പി​രി​ച്ചോ​ണ്ട് പ​റ​യും മോ​ഹ​ൻ​ലാ​ലെ​ന്നു ത​ന്ന​ടെ​യ് ചി​ത്ര​ത്തി​ന്‍റെ പേ​രെ​ന്ന്.​ പ​ക്ഷേ, ചി​ത്ര​ത്തി​ൽ പൊ​ളി​ച്ച​ടു​ക്കു​ന്ന​ത് മീ​നു​ക്കു​ട്ടി​യാ​ണ് (മ​ഞ്ജു വാ​ര്യ​ർ).​ പു​ള്ളി​ക്കാ​രി​യു​ടെ ആ​വേ​ശം ക​ണ്ടാ​ൽ സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ വ​രെ സ്വ​യം രോ​മാ​ഞ്ചപു​ള​കി​ത​നാ​യെ​ന്നി​രി​ക്കും.

താരാധന ത​ല​യ്ക്ക് പി​ടി​ച്ചാ​ൽ പി​ന്നെ ചെ​യ്യു​ന്ന​തെ​ല്ലാം യാ​ന്ത്രി​ക​മാ​യി​രി​ക്കും. മീ​നു​ക്കു​ട്ടി​യു​ടെ പോ​ക്കുക​ണ്ടാ​ൽ അ​ങ്ങ​നെ​യാ​ണ് തോ​ന്നു​ക.​ അ​തി​ന് മീ​നു​ക്കു​ട്ടി​യെ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ലാ​യെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ പ​ക്ഷം. അ​തി​ന് അ​തി​ന്‍റേതാ​യ കാ​ര​ണ​ങ്ങ​ളുമുണ്ട്. വെ​റും പു​ക​ഴ്ത്ത​ൽ മാ​ത്ര​മ​ല്ല മോഹൻലാൽ എന്ന ചിത്രം. ആ​രാ​ധ​ന​യു​ടെ ദോ​ഷവ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി ചി​ത്ര​ത്തി​ൽ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ പ്ര​ശ്ന​ക്കാ​ര​നാ​കു​ന്ന​തെ​ങ്ങ​നെ...? മോ​ഹ​ൻ​ലാ​ൽ ഒ​രാ​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​യി​ടു​മോ....‍? മോ​ഹ​ൻ​ലാ​ൽ കു​ടും​ബം കു​ട്ടി​ച്ചോ​റാ​ക്കു​മോ...? ഇ​ങ്ങ​നെ​യു​ള​ള ചോ​ദ്യ​ങ്ങ​ൾ​ക്കും കൂ​ടി സി​നി​മ ഉ​ത്ത​രം ന​ൽ​കു​ന്നു​ണ്ട്. വി​ഷു​വി​ന് ആ​ർ​ത്തു​ല്ല​സി​ച്ച് അ​ർ​മാ​ദി​ക്കാ​നു​ള്ള വ​ക കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​ണ് മോ​ഹ​ൻ​ലാ​ലി​ലൂ​ടെ മ​ഞ്ജു വാ​ര്യ​രും കൂ​ട്ട​രും.പ്ര​തീ​ക്ഷ തെ​റ്റി​ച്ചി​ല്ല

പാ​ട്ടും ടീ​സ​റും ട്രെ​യി​ല​റു​മെ​ല്ലാം ന​ൽ​കി​യ പ്ര​തീ​ക്ഷ ചു​മ്മാ​താ​യി​രു​ന്നി​ല്ലാ​യെ​ന്ന് തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് മീ​നു​ക്കു​ട്ടി​യും കൂ​ട്ട​രും ലാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​രി​ക്കാ​നു​ള്ള വ​ക ന​ൽ​കി, ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി ആ​രാ​ധ​ന​യു​ടെ വി​വി​ധ വ​ശ​ങ്ങ​ൾ കാ​ട്ടി​ത്ത​ന്ന് ചി​ത്രം മു​ന്നേ​റു​ന്പോ​ൾ മോ​ഹ​ൻ​ലാ​ൽ വെ​ള്ളി​ത്തി​ര​യി​ൽ പ​ക​ർ​ന്നാ​ടി​യ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും നമു​ക്കു മു​ന്നി​ലൂ​ടെ മി​ന്നി​ത്തെ​ളി​ഞ്ഞ​ങ്ങ് പോ​കും. മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ മു​ത​ൽ പു​ലി​മു​രു​ക​ൻ വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ൾ ആ​രാ​ധാ​ക​ർ എ​ങ്ങ​നെ​യാ​ണ് ഏ​റ്റെ​ടു​ത്ത​തെ​ന്ന് ഈ ​ഒ​രു ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ കാ​ണാ​നാ​വും.

മീ​നു​ക്കു​ട്ടി​യു​ടെ ജ​ന​ന​വും മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളു​ടെ റി​ലീ​സും ഒ​രേ​ ദി​വ​സമാക്കി തി​ര​ക്ക​ഥാ​കൃ​ത്ത് സു​നീ​ഷ് വാ​ര​നാ​ട് ചി​ത്ര​ത്തി​ന് ന​ല്ലൊ​രു തു​ട​ക്കം ന​ൽ​കി​. ബേ​ബി മീ​നാ​ക്ഷി​യും പി​ന്നെ കൃ​തി​ക പ്ര​ദീ​പും ചേ​ർ​ന്ന് മീ​നു​ക്കു​ട്ടി​യി​ൽ മോ​ഹ​ൻ​ലാ​ൽ ഭ്ര​മം ക​യ​റി​ക്കൂ​ടു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് വെ​ടി​പ്പാ​യി കാ​ണി​ച്ചു ത​ന്നു. എ​ത്ര നി​ഷ്ക​ള​ങ്ക​മാ​യാ​ണ് ബേ​ബി മീ​നാ​ക്ഷി ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.മീ​നു​ക്കു​ട്ടി​യു​ടെ സേ​തു​മാ​ധ​വ​ൻ

കു​ട്ടി​ക്കാ​ലം മു​ത​ൽ സേ​തു (​ഇ​ന്ദ്ര​ജി​ത്ത്)​ മീ​നു​ക്കു​ട്ടി​യു​ടെ സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഫാ​നാ​യ​ത്. വ​ലു​താ​യ​പ്പോ​ഴും അ​ത​ങ്ങ് തു​ട​ർ​ന്നു. ജീ​വി​ത​വും സി​നി​മ​യും വേ​റി​ട്ട് കാ​ണാ​ൻ സേ​തു പ​ഠി​ച്ച​പ്പോ​ൾ മീ​നു​ക്കു​ട്ടി ലാ​ലേ​ട്ട​നെ വി​ട്ടൊ​രു ക​ളി​ക്ക് നി​ന്നുകൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. സേ​തു​വി​ന്‍റെ ക​ഥ​പ​റ​ച്ചി​ലി​ൽ നി​ന്നാ​ണ് മീ​നു​ക്കു​ട്ടി​യു​ടെ വി​കൃ​തി​ക​ളു​ടെ കെ​ട്ട് ഓ​രോ​ന്നാ​യി അ​ഴി​ഞ്ഞുവീ​ഴു​ന്ന​ത്.

ഒ​രു നാ​യി​ക​യ്ക്ക് മാ​സ് എ​ൻ​ട്രി​യൊ​ക്കെ കി​ട്ടു​ക എ​ന്നു പ​റ​യു​ന്ന​ത് ത​ന്നെ ഒ​രു ഭാ​ഗ്യ​മാ​ണ്. ദാ ​ഇ​വി​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റ​പ​റ്റി മ​ഞ്ജു​വി​നെ തേ​ടി ആ ​ഭാ​ഗ്യം വ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ബോ​റാ​ക്കാ​തെ ത​ന്നെ എ​ൻ​ട്രി മാ​സാ​ക്കി മ​ഞ്ജു കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു. ആ​ദ്യ പ​കു​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക സേ​തു​വി​ന്‍റെ​യും മീ​നു​ക്കു​ട്ടി​യു​ടെ​യും ജീ​വി​ത​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ വ​രു​ത്തു​ന്ന പൊ​ല്ലാ​പ്പു​ക​ളാ​ണ്. ചി​രി​യു​ടെ ഓ​ളംത​ല്ലലിലൂ​ടെ​യാ​ണ് ഓ​രോ രം​ഗ​ങ്ങ​ളും ക​ട​ന്നുപോ​കു​ന്ന​ത്.സം​ഗീ​തം ജോ​റാ​യി

ഓ​രോ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​നെ​യും ഹ​രം കൊ​ള്ളി​ക്കുംവി​ധ​മാ​ണ് പ്ര​കാ​ശ് അ​ല​ക്സ് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന പാ​ട്ടു​ക​ളാ​ക​ട്ടെ എ​ല്ലാം ഒ​ന്നി​നൊ​ന്ന് മെ​ച്ചം. പാ​ട്ടു​ക​ൾ​ക്ക് സം​ഗീ​തം ഒ​രു​ക്കി​യ ടോ​ണി ജോ​സ​ഫ് പ്ര​ത്യേ​കം അ​ഭി​ന​ന്ദം അ​ർ​ഹി​ക്കു​ന്നു​ണ്ട്. ക​ള​ർ​ഫു​ൾ ഫ്രെ​യി​മു​ക​ളാ​ൽ ഛായാ​ഗ്രാ​ഹ​ക​ൻ ഷാ​ജി കു​മാ​ർ ഓരോ ഫ്രെയിമുകളും മനോഹരമാക്കിയപ്പോ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്ന ഓ​രോ താ​ര​ങ്ങ​ളും അ​വ​ര​വ​രു​ടെ വേ​ഷ​ങ്ങ​ൾ കൈ​യ​ട​ക്ക​ത്തോ​ടെ ചെ​യ്യു​ക​യും ചെ​യ്തു. ബി​ജു​ക്കു​ട്ട​ന്‍റെ കോ​മ​ഡി ന​ന്പ​റു​ക​ൾ തീ​യ​റ്റ​റി​ൽ ചി​രി ഉ​ണ​ർ​ത്തി​യ​പ്പോ​ൾ സ​ലിം കു​മാ​ർ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ വാ​രിവി​ത​റി ആ ​ചി​രി​യെ കൂ​ട്ട​ച്ചി​രി​യാ​ക്കി മാ​റ്റു​ന്നു​ണ്ട്. മീ​നു​ക്കു​ട്ടി​യു​ടെ എ​ല്ലാ വേ​ല​ത്ത​ര​ങ്ങ​ൾ​ക്കും കൂ​ട്ടുനി​ൽ​ക്കു​ന്ന സേ​തു​വി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളും ര​ണ്ടാം പ​കു​തി​യി​ൽ കൃ​ത്യ​മാ​യി ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.സെ​ന്‍റി​മെ​ൻ​സ് ആവശ്യത്തിന് മാത്രം

കു​ടും​ബചി​ത്ര​ങ്ങ​ളി​ൽ സെ​ന്‍റി​മെ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ പി​ന്നെ​ന്ത് പൂർണത. അ​തു​കൊ​ണ്ട് ത​ന്നെ തി​രു​കി ചേ​ർ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സെ​ന്‍റി​മെ​ൻ​സ് രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ൽ ക​ട​ന്നു വ​രു​ന്നു​ണ്ട്. താരാധന മു​ത​ലെ​ടു​ക്കു​ന്ന​വ​രേ​യും ചി​ത്ര​ത്തി​ൽ സംവിധായകൻ കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. ​ഫാ​ൻ​സെ​ന്നാ​ൽ ആ​ഘോ​ഷപ്ര​ക​ട​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങിനി​ൽ​ക്കു​ന്ന​വ​ര​ല്ല, സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ച​ങ്ക് കൊ​ടു​ത്ത് നി​ൽ​ക്കു​ന്ന​വ​രാ​ണെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്.

ര​ണ്ടാം പ​കു​തി​യി​ൽ ഇ​ഴ​ച്ചി​ലു​ക​ൾ സ്ഥാ​നം പി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ കൃ​ത്യ​മാ​യി എ​ത്തി ചി​ത്ര​ത്തി​ന്‍റെ വേ​ഗം കൂ​ട്ടി ബാ​ല​ൻ​സിം​ഗ് തെ​റ്റാ​തെ പി​ടി​ച്ചുനി​ർ​ത്തു​ന്നു​ണ്ട്. എ​ന്താ​യാ​ലും വി​ഷു ആ​ഘോ​ഷ​മാ​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മോ​ഹ​ൻ​ലാ​ൽ കാ​ണാ​ൻ ടി​ക്ക​റ്റെ​ടു​ക്കാം. മീ​നു​ക്കു​ട്ടി നി​ങ്ങ​ളെ നി​രാ​ശ​രാ​ക്കി​ല്ല.

(സാ​ജി​ദ് യ​ഹി​യ​യു​ടെ ര​ണ്ടാം അ​ങ്കം മോശമായില്ല... കുറച്ചുകൂടി ഉ​ഷാ​റാ​ക്കാ​യി​രു​ന്നു.)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന്യൂജനറേഷൻ പ്രേതമാണ് നീലി...!
അങ്ങനെ ഇതാ കേരളത്തിലെ സിനിമ കൊട്ടകകളിൽ ഒരു പുതിയ പ്രേതം ഉദയം ചെയ്തിരിക്കുന്നു. പേര്-നീലി. കള്ളിയങ്കാ
ബോ​റ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം രൂ​പം
മ​ടു​പ്പി​ക്കു​ന്ന​തി​ന് ഒ​രു പ​രി​ധി​യി​ല്ലേ... ഇ​ട​യ്ക്കൊ​ക്കെ ഇ​ടി​യും ക​ലാ​ശ​വും ഉ​ള്ള​ത് കാ​ര​
വേറിട്ടൊരു കാർവാൻ യാത്ര...!
എവിടെയെല്ലാമോ മനസിനെ തൊട്ടുതലോടിയാണ് കാർവാന്‍റെ പോക്ക്. യാത്ര അത്രമേൽ സുഖകരമെന്ന് പറയാനാവില്ല. പ
ഖ​ൽ​ബി​ൽ ക​യ​റ​ണ ഇ​ബി​ലീ​സ്
മു​ന്ന​റി​യി​പ്പ്: ഇ​ബി​ലീ​സ് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കു​ക ഒ​രു പ്ര​ത്യേ​ക ലോ​ക​ത്തേ​ക്കാ​ണ്.
സൂ​പ്പ​ർ സ​സ്പെ​ൻ​സു​മാ​യി ശ​ര​ത്
ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ന്യൂ​ജ​ന​റേ​ഷ​ൻ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് "എ​ന്നാ​ലും ശ​ര​
പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നി
കി​നാ​വ​ള്ളി കൊള്ളാം...!
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്
മറഡോണ കലക്കി..!
റൊമാന്‍റിക് ക്രിമിനലായി അവതരിക്കുകയാണ് ടോവിനോ തോമസ് മറഡോണയിൽ. കക്ഷി രണ്ടും കൽപ്പിച്ചാണ്... ഓരോ
മനസ് നിറച്ച് സവാരി
സവാരി ചെയ്യാത്തവരായി ആരും കാണില്ല... കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിരിച്ചുല്ലസിച്ച് എത്രയോ
ഭ​യാ​ന​കം ഞെ​ട്ടി​ച്ചു..!
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേ
ചിരിനിറച്ച ബോംബ് കഥ...!
പണ്ടൊരു ബോംബു കഥയുമായി എത്തി (ബോയിംഗ് ബോയിംഗ്) ജഗതി ശ്രീകുമാർ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതാണ്.
ഇവരെ കൂടെ കൂട്ടാം...
ആഗ്രഹിച്ച പലതും കൂടെ കൂട്ടാൻ പറ്റാതെ പോയ ഒരുപാട് പേർക്കായി സച്ചിൻ കുണ്ടൽക്കർ ഒരു കഥ എഴുതി. ആ കഥ തിര
ക​ര​യി​പ്പി​ക്കും സി​ങ്കം
സി​ങ്ക​ത്തെ കാ​ണു​ന്പോ​ൾ, ആ ​പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ​അ​ടി​മു​ടി കോ​രി​ത്ത​രി​ക്ക​ണം. എ​ന്നാ​ൽ കാ​
ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന നീ​രാ​ളി
എ​ന്നാ​ലും എ​ന്‍റെ നീ​രാ​ളീ, ഇ​തൊ​രു വ​ല്ലാ​ത്ത ചെ​യ്ത്താ​യിപ്പോയി..! നീ​രാ​ളി എന്ന പേര് നൽകിയ കൗ​ത
"മൈ സ്റ്റോറി' അറുബോറൻ പ്രണയകഥ
കണ്ടുപഴകിയ ഒരു അറുബോറൻ പ്രണയകഥയാണ് റോഷ്ണി ദിനകറുടെ കന്നി സംവിധാന സംരംഭമായ "മൈ സ്റ്റോറി'. സിനിമയ്ക്കു
പെ​ട്ടി​ലാ​മ്പ​ട്ട്ര.. സം​ഗ​തി ഉ​ഷാ​റാ​ണ്..!
മു​ണ്ടു മ​ട​ക്കി​കു​ത്ത​ലി​ന് പു​തി​യ സ്റ്റൈ​ൽ പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടോ...? എ​ങ്കി​ൽ
കു​ട്ടി​ക്ക​ളി​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല "കി​ടു'
കു​ട്ടി​ക്ക​ളി​ക്ക് പരിധിയുണ്ടെന്നല്ലേ പഴമക്കാർ പറയാറ്. ആ ​പ​രി​ധി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള എ​ളി​യ
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്...!
മ​ടു​പ്പി​ന്‍റെ പാരമ്യത്തിൽ കൊ​ണ്ടെ​ത്തി​ച്ച ശേ​ഷം ത്രി​ല്ല​ടി​പ്പി​ക്കു​ന്നൊ​രു ആ​വി​ഷ്ക​ര​ണം..!
മാ​ലാ​ഖ​യാ​യി, തീ​ക്ക​ന​ലാ​യി മേ​രി​ക്കു​ട്ടി...!
സ​മൂ​ഹമ​ന​സു​ക​ളി​ലേ​ക്ക് തീ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് ര​ഞ്ജി​ത് ശ​ങ്ക​റും കൂ​ട്ട​രും ഞാ​ൻ മേ​രി​ക്കു
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചി
സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായ
കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത്
പ്രേക്ഷകരെ തേച്ച കാമുകി...!
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്ത
പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ച
ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​
വേറിട്ടൊരു യാത്രയാണ് ആഭാസം...!
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂ
ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌
ക്ലിക്കാകാത്ത തന്ത്രം...!
സംവിധായകൻ കണ്ണൻ താമരക്കുളത്തോട് ഒരുകാര്യം ആദ്യമേ പറയാനുണ്ട്. ഈ കാലഘട്ടത്തിൽ ഇമ്മാതിരി തന്ത്രങ്ങളുമായ
"പ്രേമ'ബാധയേറ്റ തൊബാമ...!
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ
അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.