Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ഭയം ജനിപ്പിക്കുന്നവൾ...!
പിന്നേ.. പ്രേതപ്പടം...! ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ലാഘവത്തോടെ "അവൾ' കാണാൻ ടിക്കറ്റെടുത്താൽ ഉള്ളിന്റെ ഉള്ളിൽ ഒരു അങ്കലാപ്പുമായി മാത്രമേ തിരിച്ചിറങ്ങാൻ കഴിയു. എത്രതന്നെ പേടിക്കില്ലെന്ന് മനസിലുറപ്പിച്ചാലും ആ ധൈര്യമെല്ലാം സംവിധായകൻ മിലിന്ദ് റാവു കാറ്റിൽ പറത്തും. ചിരിയിൽ കലർത്തിയ പ്രേതകഥകൾ പലപ്പോഴായി തമിഴകത്ത് പൊട്ടിമുളച്ചിട്ടുണ്ട്. എന്നാൽ ചിരിയൊക്കെ മാറ്റിനിർത്തി പക്കാ സീരിയസായ മെലോ ഡ്രാമയാണ് സംവിധായകൻ അവളിൽ ഒരുക്കിയിരിക്കുന്നത്. സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്തവിധം പിടിച്ചിരുത്താൻ പാകത്തിനുള്ള ശബ്ദമിശ്രണം കൂടി പശ്ചാത്തലത്തിൽ വന്നതോടെ തിയറ്ററിന്റെ അകവും ഒരു പ്രേതാലയം പോലെ തോന്നും. ഇടയ്ക്ക് സ്ക്രീനിൽ നിന്നു കണ്ണുവെട്ടിച്ച് ചുറ്റുമൊന്ന് നോക്കണമെന്നു തോന്നിയാലും ഉള്ളിൽ ഭയത്തിന്റെ ഉൾവിളി മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും. അവളിൽ അത്രമേൽ ഭയം കലർത്തിയാണ് ബിഗ് സ്ക്രീനിലേക്ക് സംവിധായകൻ പറഞ്ഞയച്ചിരിക്കുന്നത്.
തുടക്കം മെല്ലെ
ചൈനീസ് കുടുംബത്തെ കാട്ടിക്കൊണ്ടുള്ള ശാന്തമായ തുടക്കം. പിന്നെ ഒരു അലർച്ച... 1934ൽ നിന്നും വർത്തമാന കാലത്തേക്ക് വളരെവേഗം സംവിധായകൻ കഥയെ കൂട്ടിക്കൊണ്ടുവന്നു. രണ്ടു കുടുംബങ്ങൾക്കിടയിൽ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ പിന്നീടുള്ള പോക്ക്. കൃഷ് (സിദ്ധാർഥ്), ലക്ഷ്മി (ആൻഡ്രിയ) എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ബാധകൂടലും ഒഴിപ്പിക്കൽ ശ്രമവും ട്വിസ്റ്റുമെല്ലാം കൃത്യമായ ഇടങ്ങളിൽ സ്ഥാനംപിടിക്കുന്നുണ്ട്. കൃഷ്-ലക്ഷ്മി പ്രണയമെല്ലാം ന്യൂജനറേഷൻ ക്ലീഷേയാണെങ്കിലും ചിത്രത്തിൽ പ്രേതങ്ങൾ സ്ഥാനംപിടിക്കുന്നതോടെ രംഗങ്ങൾ ഹരംപിടിച്ചു തുടങ്ങും. തുടക്കത്തിലെ ചില പേടിപ്പിക്കൽ ശ്രമമൊക്കെ പാളിപ്പോയെങ്കിലും പശ്ചാത്തല സംഗീതത്തെ കൂട്ടുപിടിച്ചുള്ള പിന്നത്തെ ശ്രമങ്ങൾ ആരെയും ഞെട്ടിക്കാൻ പാകത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ജെനി കിടുക്കി
ബാധകൂടലിന്റെ വിവിധ ഭാവങ്ങൾ മണിച്ചിത്രത്താഴിലൂടെയും ഏറ്റവുമൊടുവിൽ എസ്രയിലൂടെയുമെല്ലാം കണ്ടിട്ടുണ്ട്. പക്ഷേ ജെനി (അനീഷ ആഞ്ജലീന വിക്ടർ) വേറിട്ട അവതരണ ശൈലിയിലൂടെ തകർത്ത് അഭിനയിച്ചിരിക്കുകയാണ്. ഇടയ്ക്കൊക്കെ ഇംഗ്ലീഷ് ഹൊറർ സിനിമയാണോ കണ്ടിരിക്കുന്നതെന്നു പോലും തോന്നിപ്പോകും. അത്തരത്തിലുള്ള ഫ്രെയിം സെറ്റിംഗ്സാണ് അവളിൽ കാണാൻ കഴിയുക. സ്പെഷൽ ഇഫക്ടുകളുടെ അകന്പടിയോടെ ജെനിയുടെ ബാധകയറൽ രംഗങ്ങളാണ് ഒന്നാം പകുതിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. ചുമ്മാ അങ്ങ് പേടിപ്പിക്കുന്നതിനപ്പുറം, കുറ്റമറ്റ ആവിഷ്കരണ രീതികൊണ്ട് വ്യത്യസ്തനാകുകയാണ് സംവിധായകൻ ഇവിടെ.
സ്പെഷൽ എഫക്ടുകൾ ഞെട്ടിക്കും
എസ്രയിൽ ഏശാതെപോയ പല കാഴ്ചകളും അവളിൽ ഏശിയതെങ്ങനെ.? അത് ആവിഷ്കരണത്തിന്റെ മികവു കൊണ്ടെന്നല്ലാതെ മറ്റൊന്നും പറയാൻ പറ്റില്ല. കഥ ആവശ്യപ്പെടുന്ന മന്ദഗതി അവളിലുണ്ട്. പക്ഷേ, അത് രണ്ടാം പകുതിയിൽ ഇത്തിരി കൂടിപ്പോയെന്നു മാത്രം. ചുറ്റും പ്രേതം ഉണ്ടെന്നുള്ള തോന്നൽ ഉളവാക്കി പ്രേക്ഷകരിൽ ഭീതി പരത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സ്പെഷൽ ഇഫക്ടുകളും പശ്ചാത്തല സംഗീതവും ചേർന്ന് ഹൃദയമിടിപ്പിന്റെ താളം കൂട്ടിയും കുറച്ചും കൊണ്ടേയിരുന്നു. ശ്വാസം വിടാനുള്ള അവസരം ആദ്യമേ ഒരുക്കി പിന്നീട് ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണുന്ന പരുവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കാൻ അവളിലൂടെ സംവിധായകന് കഴിഞ്ഞു.
ഛായാഗ്രാഹകന്റെ വിരുന്ന്
തിയറ്ററിൽ നിന്നിറങ്ങിയാലും ഓർത്തിരിക്കാവുന്ന ഒരുപാട് ഫ്രെയിമുകൾ ഛായാഗ്രാഹകൻ ശ്രേയാസ് കൃഷ്ണ അവളിലൂടെ സമ്മാനിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയിൽ നല്ലപോലെ ചൂടുപിടിപ്പിക്കുംവിധം കാമറ ചലിപ്പിച്ചപ്പോൾ മടുപ്പുളവാക്കുന്ന ഒറ്റ ഫ്രെയിം പോലും ചിത്രത്തിൽ സ്ഥാനം പിടിച്ചില്ല. പ്രേക്ഷകരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കാനുള്ള ശ്രമം ആദ്യ പകുതിയിൽ വിജയിച്ചെങ്കിലും രണ്ടാം പകുതിയിൽ അത് പലയിടത്തും പാളിപ്പോകുന്നുണ്ട്. അനിൽ കുൽക്കർണി മിതത്വമാർന്ന പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തത്. വേറിട്ട ചിത്രങ്ങളിൽ സ്ഥാനം പിടിക്കാനുള്ള സിദ്ധാർഥിന്റെ ശ്രമം അവളിലും വിജയം കണ്ടു. ക്ലൈമാക്സ് രംഗങ്ങളിലേക്ക് അടുക്കുന്പോഴുള്ള സിദ്ധാർഥിന്റെ പ്രകടനം പ്രശംസനീയം തന്നെയാണ്. ലിപ് ലോക്ക് സീനുകളിലും സ്ഥിരം ക്ലീഷേകളിലേക്കും ആൻഡ്രിയ അകപ്പെട്ടു പോകുന്നതും ചിത്രത്തിൽ കാണാനാവും. എത്രതന്നെ പേടിക്കില്ലായെന്ന് വാശിപിടിച്ചാലും "അവൾ' പലവട്ടം നിങ്ങളെ ഞെട്ടിത്തരിപ്പിക്കും.
(പേടിക്കില്ലെന്ന് ഉറപ്പുള്ളവർ ചുമ്മാ "അവൾ' ഒന്നു കണ്ടുനോക്ക്...)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.