Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
സർവോപരി പാലാക്കാരൻ സർവത്ര പരാജയം..!
ചില സിനിമകൾ "അയ്യോ തീർന്നു പോയല്ലോ, ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ..' എന്നു തോന്നും. മറ്റു ചിലതോ, "ഹോ തീരുന്നില്ലല്ലോ! ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ..' എന്നും തോന്നിപ്പോകും. "സർവോപരി പാലാക്കാരൻ' രണ്ടാമത്തെ ഗണത്തിൽ പെടുന്ന ചിത്രമാണ്. രണ്ടേകാൽ മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യമെങ്കിലും അതൊന്നു തീർന്നു കിട്ടാൻ എന്താരു പെടാപ്പാടായിരുന്നു. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രമെന്ന് സംവിധായകനായ വേണുഗോപനോട് ചോദിച്ചാലും ഉത്തരം കാണുമോയെന്ന് സംശയമാണ്. കക്ഷി നല്ല ഉദ്ദേശത്തോടു കൂടി തന്നെയാണ് സിനിമയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്. പക്ഷേ, അത് എങ്ങനെയെടുക്കണമെന്നു മാത്രം മറന്നുപോയി. അതിന്റെ ഫലമോ, സർവോപരി പാലാക്കാരൻ തിയറ്ററിലെത്തിയപ്പോൾ സീരിയലുമല്ല, സിനിമയുമല്ലാത്ത പരുവത്തിലായി.
പാലാക്കാരൻ അച്ചായനായ ജോസിനു (അനൂപ് മേനോൻ) വേണ്ടിയുള്ള പെണ്ണ് ആലോചനകളിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ആള് സുന്ദരനാണ്, സർവ്വോപരി പാലാക്കാരനാണ് കൂടാതെ സിഐ കൂടിയാണ്. സിനിമ തുടങ്ങി കുറച്ചു കഴിയുന്പോൾ പുള്ളിക്കാരന്റെ കല്യാണം അങ്ങ് ഉറയ്ക്കും. പിന്നെയാണ് സംഭവ ബഹുലമായ പോലീസ് പണി ആരംഭിക്കുന്നത്. പാലായിൽ നിന്നും കഥ തൃശൂരിലേക്ക് തിരിയുന്നതോടെ ചുംബന സമരം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീപീഡനം, പിന്നെ പോലീസുകാരന്റെ പകവീട്ടൽ ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി ചിത്രത്തിൽ കടന്നുകൂടാൻ തുടങ്ങും.
കേരളത്തിൽ വച്ച് പീഡനത്തിന് ഇരയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ആരും മറക്കാൻ ഇടയില്ല. ആ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് പിന്നീട് കഥയുടെ പോക്ക്. ഈ കേസിലെ പ്രതിയെ കണ്ടെത്താനുള്ള പോലീസുകാരുടെ ഓട്ടവും ചാട്ടവും പിന്നെ അന്വേഷണവുമെല്ലാം മഹാ ബോറായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥയിലെ സീനുകൾ ഓരോന്നായി എടുത്തു തീർക്കാനുള്ള വ്യഗ്രത കൃത്യമായി ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. സീനുകളിൽ നിന്നും സീനുകളിലേക്കുള്ള പോക്കിനിടയിൽ ചിത്രത്തിന്റെ ഗ്രിപ്പ് താനെ കൈവിട്ട് പോയി.
ആക്ടിവിസ്റ്റും തിയറ്റർ ആർട്ടിസ്റ്റുമായ അനുപമയുടെ(അപർണ ബാലമുരളി) കടന്നുവരവോടെയാണ് ചിത്രത്തിന് അല്പം ഉണർവ് ഉണ്ടാകുന്നത്. ചാർലിയിലെ ടെസയേയും കസ്തൂരിമാനിലെ പ്രിയംവദയേയും സമാസമം മിക്സ് ചെയ്താണ് തിരക്കഥാകൃത്ത് അനുപമ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. തന്നാലാവും വിധം അത്തരം കഥാപാത്രങ്ങളെ ഉൾക്കൊള്ളാതിരിക്കാൻ അപർണ ശ്രമിച്ചിട്ടുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയിൽ പെട്ട് സിഐ ജോസിനൊപ്പം അനുപമയും ശരിക്കും ആടി ഉലയുന്നുണ്ട്. അനു സിത്താര ചിത്രത്തിലുണ്ടെങ്കിലും സ്ക്രീൻ സ്പേസ് നന്നേ കുറവായിരുന്നു.
ആദ്യ പകുതിയിലെ കാട്ടിക്കൂട്ടലുകൾക്ക് കണക്കില്ല. ക്ലീഷേ രംഗങ്ങളുടെ കുത്തൊഴുക്കിൽപെട്ട് വല്ലാണ്ട് വിളറി പോകുന്നുണ്ട് ഈ പാലാക്കാരൻ. അനുപമ രണ്ടാം പകുതിയിൽ ജോസിനോട് പറയുന്ന ഡയലോഗുണ്ട് - ജോസ് ഒരു പോലീസുകാരൻ ആകണ്ട ആളല്ലാന്ന്... പ്രേക്ഷകർക്കും സ്വഭാവികമായി അങ്ങനെ ഒരു തോന്നൽ ഉണ്ടാവും. ആരോ നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കും പോലെയായിരുന്നു അനുപ് മേനോന്റെ ചിത്രത്തിലെ പ്രകടനം.
അലൻസിയർ, ബാലു വർഗീസ് തുടങ്ങിയവരെയാണ് ചിത്രത്തിന്റെ കോമഡി സെക്ഷൻ കൈകാര്യം ചെയ്യാൻ സംവിധായകൻ ഏൽപ്പിച്ചത്. പക്ഷേ, പാലാക്കാരായ ഇവരുടെ വെള്ളമടി ശീലം കാരണം ഏൽപ്പിച്ച ദൗത്യം അവർ പാടെ മറന്നുപോയി.
വിഷയങ്ങളേറെ പറഞ്ഞുപോയതിനിടയിൽ സംവിധായകൻ പ്രധാന വിഷയത്തിന്റെ പ്രാധാന്യം മറന്നു പോകുന്നുണ്ട്. ക്ലൈമാക്സിലേക്ക് എത്തുന്പോൾ ത്രില്ലിംഗ് ആക്കി മാറ്റാം എന്നുള്ള ഉദ്ദേശത്തിൽ ചെയ്ത് കൂട്ടിയതെല്ലാം മൊത്തത്തിൽ പാളിപ്പോയി. ദാ വരുന്നു സസ്പെൻസ്, എന്ന രീതിയിൽ ഒരുപാട് രംഗങ്ങൾ രണ്ടാം പകുതിയിൽ കടന്നുവരുന്നുണ്ട്. പിന്നെയും പിന്നെയും സീനുകളുടെ എണ്ണം വലിച്ചുനീട്ടിയതോടെ ഒളിപ്പിച്ചു വച്ച സസ്പെൻസ് എന്താണെന്ന് പ്രേക്ഷകർക്ക് ഉൗഹിക്കാൻ പാകത്തിലേക്ക് കഥ കെട്ടഴിഞ്ഞ് പോയി. ചിത്രത്തിന്റെ പേര് മറന്നു പോകാതാരിക്കാനായി ക്ലൈമാക്സ് സീനുകളിൽ ജോസിനെ പാലാക്കാരൻ, സർവോപരി പാലാക്കാരൻ എന്നു മറ്റ് കഥാപാത്രങ്ങളെ കൊണ്ട് പലതവണ വിളിപ്പിച്ച് നല്ലവണ്ണം വെറുപ്പിക്കുന്നുണ്ട് സംവിധായകൻ.
(എന്തു പറയാനാ ഈ പാലാക്കാരനെ കുറിച്ച്... ഒന്നും പറഞ്ഞിട്ട് കാര്യമില്ല.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.