Home
|
Editorial
|
Leader Page Article
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
Obituary
|
NRI News
|
Big Screen
|
Health
Review
Back to home
ചുമ്മാ പറഞ്ഞതല്ല, ഇത് കട്ട ലോക്കൽ തന്നെ..!
ഇവൻമാര് ഇതെന്താ അഭിനയിക്കാത്തെ...? മൊത്തം റിയലിസ്റ്റിക്കാണല്ലോ...! ഈ തോന്നലാണ് അങ്കമാലിയിലെ ചെക്കൻമാർ ചിത്രത്തിൽ ഉടനീളം സമ്മാനിക്കുക. നല്ല ഭേഷാ അങ്കമാലി ഭാഷാ അറിയാവുന്ന പിള്ളാരെ കൂട്ടിനകത്തുനിന്നു തുറന്നുവിട്ടമാതിരിയുളള പ്രകടനമായിരുന്നു. അങ്കമാലി കവലയിലോ ചന്തയിലോ നിൽക്കുന്ന ഒരു പ്രതീതി. അജ്ജാതി പടംപിടിത്തമല്ലേ നമ്മുടെ ലിജോ ജോസ് പെല്ലിശേരി അങ്കമാലി ഡയറീസിൽ കാട്ടിക്കൂട്ടിയിരിക്കുന്നത്. മാറ്റം, എവിടെ മാറ്റം.. എവിടെ..? എന്നു ചോദിക്കുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിൽ ഇജ്ജാതി പുതുമകളുമായി വരാൻ ലിജോയെ പോലുള്ള സംവിധായകർക്കേ കഴിയൂ. ഡബിൾബാരലിലെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയാറാകാത്തവർക്ക് മുന്നിൽ അതിനേക്കാൾ കട്ടക്കലിപ്പുള്ള പ്രമേയവുമായാണ് ലിജോ ഇത്തവണ എത്തിയിരിക്കുന്നത്. അങ്കമാലിയിലെ തനി നാട്ടിൻപുറം ഭാഷ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ നാട്ടുനടപ്പ് രീതികളും കാര്യങ്ങളുമെല്ലാം നല്ല വൃത്തിക്കെടുത്തിട്ടുണ്ട്. സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളില്ലാത്ത അങ്കമാലിക്കാരുടെ ശീലങ്ങളെ പരിചയപ്പെടുത്തുന്ന സാധാരണ ചിത്രമാണ് അങ്കമാലി ഡയറീസ്.
ഈ പിള്ളേര് എപ്പോഴാണ് പിണങ്ങുന്നതെന്നോ കൂടുന്നതെന്നോ പറയാൻ പറ്റില്ല. സ്നേഹിച്ചാൽ ചങ്കുകൊടുക്കും ഉടക്കിയാലോ പിന്നെ കട്ടക്കലിപ്പും. ഇമ്മാതിരി ഒരു പോക്കാണ് അങ്കമാലിയിലെ പിള്ളേരുടേത്. 85 ഓളം പുതുമുഖങ്ങളെ അണിനിരത്തി സംവിധായകൻ കാട്ടിയ ഈ സാഹസത്തെ അഭിനന്ദിച്ചേ മതിയാകു. എന്തൊരു ഒഴുക്കാണ് ചിത്രത്തിന്..! അങ്കമാലിയിൽ ചെന്ന് താമസിച്ചിട്ട് തിരിച്ചു പോരുന്ന ഒരു പ്രതീതി. കമ്മട്ടിപ്പാടവും അന്നയും റസൂലും കണ്ടപ്പോൾ തോന്നിയത് എന്തോ ഒരിത് ഈ ചിത്രം കണ്ടിറങ്ങുന്പോഴും തോന്നും. അസ്വാഭാവികതയുടെ നിഴൽപോലും വീഴിക്കാതെ സ്വഭാവികതയ്ക്ക് നേർ കണ്ണുമിഴിക്കുന്ന ഒരു ചിത്രം.
അങ്കമാലിക്കാരുടെ ഇടയിലേക്ക് പ്രേക്ഷകരെ ഇറക്കിവിട്ട് ഫ്ളാഷ് ബാക്കിലൂടെ കഥ പറഞ്ഞ് കഥാപാത്രങ്ങളിലേക്ക് കടക്കുന്ന രീതിയാണ് സംവിധായകൻ പരീക്ഷിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ ചെറുപ്പക്കാരുടെ ലീലാവിലാസങ്ങളെല്ലാം അങ്കമാലിയിലെ ചുള്ളൻമാരിലും ഉണ്ട്. അവരുടെ ഇടപെടലുകൾ കൊണ്ടെത്തിക്കുന്ന കുരുക്കുകളിലൂടെ കഥാഗതിയുടെ വേഗം കൂടുന്പോൾ ആ വേഗത്തിനൊപ്പം സുഖസുന്ദരമായി പ്രേക്ഷകർക്കും യാത്രചെയ്യാം. നായകൻ ചെക്കൻ ആന്റണിയുടെ പൈങ്കിളി പ്രണയങ്ങൾ കളർഫുള്ളായി പകർത്തിയപ്പോൾ അവിടെയും ഒരു അങ്കമാലി ടച്ച് കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു.
നാട്ടിലെ ചെറിയ ചെറിയ പണികളും ബിസിനസും എല്ലാമായി ജീവിതം മുന്നോട്ടു നയിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ സാധാരണ ജീവിതമാണ് അങ്കമാലി ഡയറീസ് മുന്നോട്ടുവയ്ക്കുന്നത്. പോർക്കില്ലാണ്ട് അങ്കമാലിക്കാർക്ക് എന്ത് ആഘോഷം അതെ പോർക്ക് തന്നെയാണ് അവരുടെ ജീവിതത്തിന്റെ ദിശമാറ്റുന്നതും. ഫ്ളാഷ് ബാക്കും പ്രണയവും പൊല്ലാപ്പുമായുള്ള ആദ്യ പകുതിയിൽ നിരവധി അനവധി കഥപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരുടെ പ്രകടനത്തിലെ സ്വഭാവികത കണ്ടാൽ എങ്ങനെ എല്ലാവർക്കും ഒരേ രീതിയിൽ ഇതുപോലെ ചെയ്യാൻ പറ്റുമെന്നെല്ലാം തോന്നിപോകും.
അങ്കമാലിക്കാരൻ കൂടിയായ നടൻ ചെന്പൻ വിനോദ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമാകുന്പോൾ പിന്നെ സംഭാഷണങ്ങളിലെല്ലാം സ്വഭാവികത കടന്നുവന്നതിൽ അതിശയമില്ല. കാമറയുമായി ഗിരീഷ് ഗംഗാധരൻ ഈ പിള്ളേർക്ക് പിന്നാലെ നടക്കുന്പോൾ പോലും ഇതൊരു സിനിമയാണെന്ന രീതിയിലുള്ള ചലനങ്ങളോ അഭിനയിക്കുന്നുവെന്നുള്ള തോന്നലോ ഉളവാക്കുന്ന ഒരു രംഗങ്ങളും ഈ ചിത്രത്തിൽ കാണാനാവില്ല. പുതുമുഖങ്ങളെ അത്തരത്തിലേക്ക് ഒരുക്കിയെടുക്കുന്നതിൽ സംവിധായകൻ കാട്ടിയ മിടുക്കിനെ പ്രശംസിക്കാതെ വയ്യ. നാടൻ തല്ലും നാട്ട് പ്രയോഗങ്ങളും ആവോളമുള്ള ചിത്രത്തിൽ യുവാക്കളിലെ അമിതാവേശവും അതുവരുത്തിവയ്ക്കുന്ന ഉൗരാക്കുടുക്കുകളും വിശാലമായി തന്നെ കാട്ടിത്തരുന്നുണ്ട്. രണ്ടാം പകുതിയലേക്കുള്ള തിരിവിൽ ചിത്രം സീരിയസ് മൂഡിലേക്ക് കടക്കുന്നതോടെ അതുവരെയുള്ള നേരംന്പോക്ക് കാഴ്ചകൾക്കെല്ലാം സംവിധായകൻ ഫുൾസ്റ്റോപ്പിടും.
നായകന്റെ പ്രശ്നങ്ങളുടെ കുരുക്കഴിക്കാനായുള്ള രണ്ടാം പകുതിയിലെ പോക്കിൽ മുനുഷ്യരുടെ മാറ്റങ്ങളെക്കുറിച്ചെല്ലാം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. സംഘട്ടന രംഗങ്ങളിലെ സ്വഭാവികതയും അതിനൊത്തുള്ള പശ്ചാത്തലസംഗീതം കൂടിയാകുന്പോൾ സംഭവം ഉഷാർ. അവസാനത്തെ 11 മിനിറ്റിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വൻപടയായി എത്തിയ ഈ പുതുമുഖങ്ങളെ മലയാളികൾ നെഞ്ചോടു ചേർക്കുമെന്നതിൽ തർക്കമില്ല. ഒപ്പം ഇത്തരത്തിലൊരു അങ്കമാലി കാഴ്ച ഒരുക്കിയ സംവിധായകനെ എക്കാലവും ഓർക്കുമെന്നും ഉറപ്പ്. പുതുമകൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സമീപിക്കാവുന്ന ആവിഷ്കരണരീതിയാണ് ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്.
(പുതുമകളേറെയുള്ള പുതുമുഖങ്ങളുടെ പൂണ്ടുവിളയാട്ടമാണ് അങ്കമാലി ഡയറീസ്.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന് പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്റെ വക "പണി'
Home
|
Editorial
|
Leader Page
|
Latest News
|
Local News
|
Kerala
|
National
|
International
|
Business
|
Sports
|
NRI News
|
Religion
|
Movies
|
Viral
|
4 wheel
|
Health
|
About Us
Remembrances
|
Today's news
|
Youth Special
|
Cartoons
|
Jeevithavijayam
|
Matrimonial
|
Classifieds
|
Deepika Newspaper
|
Rashtra Deepika
|
Chocolate
University News
|
Sunday Deepika
|
Business Deepika
|
Karshakan
|
Kuttikalude Deepika
|
Career Deepika
|
Sreedhanam
|
Children's Digest
|
Deepika Campus
Rashtra Deepika LTD
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved , To access reprinting rights please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
|
Terms of use
Copyright @ 2021 , Rashtra Deepika Ltd.