• Logo

Allied Publications

Europe
സ​മീ​ക്ഷ യുകെ ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
നോ​ർ​ത്താം​പ്ടൺ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന നേ​തൃ​ത്വ ക്യാ​മ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഓ​ൺ​ലെെെ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

സ​മീ​ക്ഷ നേ​തൃ​ത്വ​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ എം​.വി. ഗോ​വി​ന്ദ​ൻ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

"സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ പാ​ർ​ട്ടി​യു​ടെ കാ​ഴ്ച​പ്പാ​ടും സ​മീ​പ​ന​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം സം​സാ​രി​ച്ചു. സ​മീ​ക്ഷ ത​നി​ക്ക് കു​ടും​ബം പോ​ലെ​യാ​ണെ​ന്ന് സ്വ​രാ​ജ് പ​റ​ഞ്ഞു.

ക്യാ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വെ​ൺ​മ​ണി സാ​ഹി​ത്യ പു​ര​സ്കാ​രം ജേ​താ​വ് ശ്രീ​കാ​ന്ത് താ​മ​ര​ശേ​രി​യെ ആ​ദ​രി​ച്ചു. നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് മൊമന്‍റോ കെെമാ​റി.



നാ​ഷ​ണ​ൽ വെെ​സ് പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ൻ പു​ര​യി​ൽ ശ്രീ​കാ​ന്തി​ന്‍റെ ര​ച​നാ ലോ​ക​ത്തെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ​ണ്ടേ കെെ​വി​ട്ട ക​വി​താ ര​ച​ന​യി​ലേ​ക്കും ആ​ലാ​പ​ന​ത്തി​ലേ​ക്കും ത​ന്നെ തി​രി​ച്ചെ​ത്തി​ച്ച​ത് സ​മീ​ക്ഷ​യാ​ണെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​വി​ഡ് കാ​ല​ത്ത് സ​മീ​ക്ഷ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ സാ​ഹി​ത്യ പ​രി​പാ​ടി​ക​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു ശ്രീ​കാ​ന്ത്. സ​മീ​ക്ഷ​യു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി. യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ളാ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി സ്വാ​ഗ​ത​വും നാ​ഷ​ണ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഡ്വ. ദി​ലീ​പ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ രാ​ജി ഷാ​ജി അ​നു​ശോ​ച​ന പ്ര​മേ​യം വാ​യി​ച്ചു.



ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​വീ​ൺ രാ​മ​ച​ന്ദ്ര​ൻ, ഗ്ലീ​റ്റ​ർ കൊ​ട്ട്പോ​ൾ, വി​നു ച​ന്ദ്ര​ൻ, മി​ഥു​ൻ സ​ണ്ണി, നോ​ർ​ത്താം​പ്ട​ൺ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​ബി​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. നോ​ർ​ത്താം​പ്ടണിലെ സെ​ന്‍റ് ആ​ൽ​ബ​ൻ​സ് ച​ർ​ച്ചി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ​മീ​ക്ഷ യുകെ മു​ൻ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഴ​യ​കാ​ല നേ​താ​ക്ക​ൾ ഓ​ർ​മക​ൾ പ​ങ്കു​വ​ച്ചു.

യുകെയിൽ കാണാതായ മലയാളി ഡോക്‌ടർ മരിച്ചനിലയിൽ.
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്‌ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചിൽ താമസിക്കുന്ന ഡോ. രാമസ്വാമി ജയറാം(56) ആണ് മരിച്ചത്.
ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു.
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ൽ.
റോം: ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്ത
ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാരതീയ ക​ലാ​രൂ​പ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ജൂ​ലൈ 13ന് ​ല​ണ്ട​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാ​ര​ത ക​ലാ സാം​സ്കാ​രി​ക ന