വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ ലെഗസി ടീം നൂറുകണക്കിന് ഡെലിഗേറ്റുകളുടെ സാന്നിധ്യത്തിൽ വാഷിംഗ്ടൺ ഡിസിയിൽ സംഗമം സംഘടിപ്പിച്ചു. തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഈ ഒത്തുചേരലിൽ പങ്കെടുക്കാൻ എത്തിയവരോട് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർഥിയും വനിതാ ഫോറം മുൻ ചെയർപേഴ്സണും ആദ്യ വനിതാ ജനറൽ സെക്രട്ടറിയുമായ ഡോ. കലാ ഷഹി നന്ദി പറഞ്ഞു.
ഫൊക്കാനയുടെ 202426 പ്രവർത്തന വർഷങ്ങളിൽ ഏകദേശം അരനൂറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യം തുടരാനും ആർജിത മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ഫൊക്കാന നേതൃത്വം ശ്രമിക്കണമെന്ന് കലാ ഷഹി അഭിപ്രായപ്പെട്ടു.
ജൂലൈ 18, 19, 20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ടീം ലെഗസി സംഘടിപ്പിച്ച വാഷിംഗ്ടൺ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഡോ. ഷഹി പറഞ്ഞു. എന്നിരുന്നാലും ഈ വ്യത്യാസങ്ങൾക്കപ്പുറം ഉയർന്ന് ഫൊക്കാനയുടെ അംഗങ്ങളെ ഒരുമിച്ച് ചേർക്കുകയും സംഘടനയുടെ പൊതുവായ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് നേതാവിന്റെ ഉത്തരവാദിത്തമെന്ന് അവർ കൂട്ടിച്ചേർത്തു.
ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വം ഈ കാര്യത്തിൽ മികച്ച മാതൃകയാണ് വച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. 1988ൽ ഷിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവെൻഷൻ മുതൽ ഫൊക്കാനയുമായി അടുത്ത ബന്ധം പുലർത്തുന്ന ജോർജ് പണിക്കർ ഫൊക്കാന ലെഗസി ടീമിന്റെ സ്ഥാനാർഥിയായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
![](/nri/kalashahi2452411.jpg)
202224 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് ട്രഷററായി പ്രവർത്തിച്ചിട്ടുള്ള ജോർജ് പണിക്കർ ഇല്ലിനോയ് മലയാളി അസോസിയേഷൻ (ഐഎംഎ) മുൻ പ്രസിഡന്റും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാവുമാണ്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ സജീവമായ പണിക്കർ ഒരു അറിയപ്പെടുന്ന ഗായകൻ കൂടിയാണ്.
ഏറെയും പുതുമുഖങ്ങളും പ്രഫഷനലുകളും യുവജനങ്ങളുമടങ്ങിയ വ്യത്യസ്തമായ പാനലിനെയാണ് ലെഗസി ടീം മുന്നോട്ടു വയ്ക്കുന്നത്. കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സംഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഈ പാനലിന് കഴിയും എന്ന് ട്രഷറർ സ്ഥാനാർഥിയായ രാജൻ സാമുവൽ അഭിപ്രായപ്പെട്ടു.
തുടർന്ന് സ്ഥാനാർഥികളായ ഷാജു സാം (എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ), റോയ് ജോർജ് (വൈസ് പ്രസിഡന്റ്), ബിജു തൂമ്പിൽ (അസോസിയേറ്റ് സെക്രട്ടറി), സന്തോഷ് ഐപ്പ് (അസോസിയേറ്റ് ട്രഷറർ), ഡോ. അജു ഉമ്മൻ (അസോസിയേറ്റ് സെക്രട്ടറി), ദേവസി പാലാട്ടി (അഡീഷണൽ അസോസിയേറ്റ് ട്രഷറർ), നിഷ എറിക് (വിമൻസ് ഫോറം ചെയർ) എന്നിവർ സംസാരിച്ചു.
ടീം ലെഗസി മുന്നോട്ടുവയ്ക്കുന്ന പ്രവത്തന പദ്ധതികളായ ഫൊക്കാന ഹെൽപ്പ് ലൈൻ, സംരംഭകത്വം, യുവജനോത്സവം, യൂത്ത് കൺവെൻഷൻ, കായിക പരിപാടികൾ, അമേരിക്കൻ മലയാളി യുവജനതയെ മുഖ്യധാരാരാഷ്രീയവുമായി ബന്ധപ്പെടുത്താനുള്ള പദ്ധതികൾ, നൈപുണ്യ വികസനം, സ്കോളർഷിപ്പുകൾ, അവാർഡ്, സാംസ്കാരിക ടൂറിസം, രാജ്യാന്തര പരിപാടികൾ, വിമൻസ് ഫോറം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി സ്ഥാനാർഥികൾ വിശദീകരിച്ചു.
![](/nri/kalashahi24524111.jpg)
റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ അഭിലാഷ് ജോൺ, പ്രിന്സൺ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തുമഠം, റോയ് ജോർജ്, റെജി വർഗീസ്, ലിന്റോ ജോളി, ആന്റോ വർക്കി, ട്രസ്റ്റീ ബോർഡ് സ്ഥാനാർഥികളായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പൻ, അലക്സ് എബ്രഹാം, സുധാ കർത്ത,
നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ജോമോൻ ജോസഫ്, സണ്ണി പണിക്കർ, റെജി കുര്യൻ, തോമസ് നൈനാൻ, വർഗീസ് തോമസ്, അഖിൽ വിജയ്, ജയ്സൺ ദേവസ്യ, ഗീതാ ജോർജ്, അഭിലാഷ് പുളിക്കത്തൊടി, അനീഷ് കുമാർ, രാജേഷ് മാധവൻ നായർ, റോമി ചെറിയാൻ, അലക്സ് തോമസ്, ഷേമി ജേക്കബ്, റോബർട്ട് ജോൺ അരീച്ചിറ, റെജി വർഗീസ്, തോമസ് നൈനാൻ, റോണി വർഗീസ്, ജോയ് കുടാലി, നീന ഈപ്പൻ,
യുവജന പ്രതിനിധികളായ വരുൺ നായർ, സ്നേഹ തോമസ്, ആകാശ് അജീഷ്, ഡോ. ക്രിസലാ ലാൽ, മിഷാൽ ആൻ ഡാനിയേൽ എന്നിവരാണ് ടീം ലെഗസിയുടെ മറ്റു മത്സരാർഥികൾ. ജോസഫ് കുരിയപ്പുറം, സണ്ണി ജോസഫ്, ഷെല്ലി പ്രഭാകരൻ, എന്നിവർ ടീം ലെഗസിക്ക് ആശംസകൾ നേർന്നു.
കേരള അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ വാഷിംഗ്ടണിൽ നിന്നും സുഷമ പ്രവീൺ, പ്രീതി സുധ, മനോജ് ശ്രീനിലയം, ജിജു നായർ, പെൻസ് ജേക്കബ്, ദിലീപ് കുമാർ കേരളാ കൾച്ചറൽ സൊസൈറ്റിയിൽ നിന്നും ബീന ടോമി, സുരേഷ് നായർ, കൈരളി ബാൾട്ടിമോറിൽ നിന്നും പ്രസിഡന്റുമാരായ വിജോയ് പട്ടംമാടി, ജിജോ ആലപ്പാട്ട്, സാജു മാർക്കോസ്, ജോയ് പാരിക്കപ്പള്ളി, ജോസ് പറനിലം, ജോയ് കുടാലി എന്നിവരും സന്നിഹിതരായിരുന്നു. അലക്സ് തോമസ് ചടങ്ങിന് എംസി ആയിരുന്നു.
|