ന്യൂ​യോ​ർക്ക് സിറ്റിയിൽ​ വാ​ക്സി​ൻ മാ​ൻ​ഡേ​റ്റി​നെ​തി​രെ മു​ൻ​സി​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Wednesday, October 27, 2021 12:21 AM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ ബി​ൽ ഡി. ​ബ്ലാ​സി​യോ പ്ര​ഖ്യാ​പി​ച്ച വാ​ക്സീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ മു​ൻ​സി​പ്പ​ൽ ജീ​വ​ന​ക്കാ​ർ വ​ൻ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ വാ​ക്സീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് 50,000 ത്തി​ൽ പ​രം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

സി​റ്റി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന പ്ര​ക​ട​ന​ക്കാ​ർ ബ്രൂ​ക്ലി​നി​ൽ ഒ​ത്തു​ചേ​ർ​ന്നു. ബ്രൂ​ക്ലി​ൻ ബ്രി​ഡ്ജി​നു എ​തി​രെ​യു​ള്ള മു​ൻ​സി​പ്പ​ൽ സി​റ്റി ഹാ​ളി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി എ​ത്തി​ചേ​ർ​ന്ന ആ​യി​ര​ങ്ങ​ളാ​ണു പ്ര​ക​ട​ന​ത്തി​ൽ ഉ​ത്ത​ര​വി​നെ​തി​രേ പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി പ​ങ്കെ​ടു​ത്തു.

പോ​ലി​സു​കാ​രും ഫ​യ​ർ ഫൈ​റ്റേ​ഴ്സും ഉ​ൾ​പ്പെ​ടെ 160,000 മു​ൻ​സി​പ്പ​ൽ ജീ​വ​ന​ക്കാ​രി​ൽ 50,000 പേ​ർ വാ​ക്സീ​നെ​തി​രാ​ണ്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ വാ​ക്സി​നേ​റ്റ് ചെ​യ്യു​ന്ന​തി​നു പ്രേ​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചു 500 ഡോ​ള​ർ ഓ​രോ ജീ​വ​ന​ക്കാ​ർ​ക്കും മേ​യ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​വം​ബ​ർ 1 നാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ഡോ​സെ​ങ്കി​ലും വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി. ജീ​വ​ന​ക്കാ​രു​ടെ വി​വി​ധ യൂ​ണി​യ​നു​ക​ൾ വാ​ക്സി​ൻ മാ​ൻ​ഡേ​റ്റി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു സ്വ​കാ​ര്യ നീ​തി നി​ഷേ​ധ​മാ​ണെ​ന്നും ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും യൂ​ണി​യ​ൻ വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ