ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ർ​ഹം: ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ
Monday, January 11, 2021 9:33 PM IST
ന്യു​യോ​ർ​ക്ക്: ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ത്യാ​ഗ​നി​ർ​ഭ​ര സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച് ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ. അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജ​ൻ സം​ഘ​ടി​പ്പി​ച്ച സൂം ​മീ​റ്റിം​ഗി​ൽ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ര​വി​ശ​ങ്ക​ർ.

പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ധാ​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വ​ന്തം ജീ​വ​ൻ പോ​ലും അ​പ​ക​ട​പ്പെ​ടു​ത്തി മ​നു​ഷ്യ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ ഡോ​ക്ട​ർ·ാ​രു​ടെ സം​ഘ​ട​ന (എ​എ​പി​ഐ)​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ​ക്ട​ർ സു​ധാ​ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നും ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ സ​മ​യം ക​ണ്ടെ​ത്തി.

2020 നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളു​ടെ വ​ർ​ഷ​മാ​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ത്ത കോ​വി​ഡ് 19 എ​ന്ന പ്ര​ധാ​ന വി​ഷ​യ​ത്തി​നു ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും കോ​വി​ഡ് 19 മ​നു​ഷ്യ​രാ​ശി​യെ ത​ള​ർ​ത്തി​യി​രി​ക്കു​ന്നു. ഇ​തി​ൽ നി​ന്നും ഒ​രു മോ​ച​നം ആ​വ​ശ്യ​മാ​ണ്. 2021 വ​ർ​ഷം കോ​വി​ഡി​നെ അ​തി​ജീ​വി​ക്കു​ന്ന ഒ​രു വ​ർ​ഷ​മാ​യി തീ​ര​ട്ടേ​യെ​ന്ന് ര​വി​ശ​ങ്ക​ർ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

പു​തു​വ​ത്സ​രാ​ഘോ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗൗ​തം ഭ​ര​ത്രാ​ജ്, നി​ര​ൻ​ജാ​ന എ​ന്നീ ക​ലാ​കാ​ര·ാ​ർ പ​ങ്കെ​ടു​ത്ത (ഇ​ന്ത്യ​യി​ൽ നി​ന്നും) ക്ലാ​സി​ക് മ്യൂ​സി​ക്കും ഉ​ണ്ടാ​യി​രു​ന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍