ബ​ര്‍​ലി​നി​ല്‍ മ​ല​യാ​ള​ത്തി​ല്‍ വി​ശു​ദ്ധ​വാ​ര ക​ര്‍​മ​ങ്ങ​ള്‍
Friday, March 29, 2024 3:10 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​നി​ല്‍ പെ​സ​ഹാ വ്യാ​ഴം തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ വൈ​കു​ന്നേ​രം ഏഴിന് മ​രി​യ ലീ​ബ്ഫ്രൗ​വ​ന്‍ (Marien Liebfrauen) പ​ള്ളി​യി​ല്‍ ന​ടക്കും.

ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ല്‍ പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളും ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി​യും. രാ​വി​ലെ 11ന് സെ​ന്‍റ് മ​ത്തി​യാ​സ് സെ​മി​ത്തേ​രി​യി​ലാ​ണ് ന​ട​ത്തു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ​യും പ്ര​ത്യേ​കി​ച്ച് ഔ​ട്ട്ഡോ​ര്‍ കു​രി​ശി​ന്‍റെ വ​ഴി​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ശ​നി​യാ​ഴ്ച ഈ​സ്റ്റർ വി​ശു​ദ്ധ കു​ര്‍​ബാ​ന വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് സെ​ന്‍റ് ക്ളെ​മെ​ന്‍​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്. എ​ല്ലാ ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി​ന്‍​സെ​ന്‍​ഷ്യ​ന്‍ വൈ​ദി​ക​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.