ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ
Thursday, April 25, 2024 12:39 AM IST
ജിയോ ജോസഫ്
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​ൻ മേ​രി മ​ൽ​പ്പാ​നും, ക്രി​സ്റ്റ​ൽ മേ​രി മ​ൽ​പ്പാ​നും.

ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഈ ​വ​ർ​ഷ​ത്തെ ല​ണ്ട​ൻ മി​നി മാ​രാ​ത്തോ​ണി​ലെ മ​ല​യാ​ളി​ക​ളാ​യ മി​ന്നും താ​ര​ങ്ങ​ളാ​ണ് ഈ ​സ​ഹോ​ദ​രി​മാ​ർ. സ്പോ​ർ​ട്സി​ൽ ത​ത്പ​ര​രാ​യ ഇ​വ​രു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ മാ​രാ​ത്തോ​ൺ ആ​ണി​ത്.

ല​ണ്ട​ണി​ലെ മെ​യി​ൻ ലാ​ൻ​ഡ് മാ​ർ​ക്കാ​യ ല​ണ്ട​ൻ ഐ, ​ബി​ങ്കു ബെ​ൻ, പാ​ർ​ലമെന്‍റ്, ബക്കിംഗ്ഹാം പാ​ല​സ് എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന വെ​സ്റ്റ് മി​നി​സ്റ്റ​റി​ലാ​ണ് എ​ല്ല​വ​ർ​ഷ​വും ഈ ​മാ​രാ​ത്തോ​ൺ ന​ട​ക്കു​ന്ന​ത്.

ല​ണ്ട​ണി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രാ​യ ഇ​വ​രു​ടെ മ​താ​പി​താ​ക്ക​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രാ​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ഷീ​ജോ മ​ൽ​പ്പാ​നും സി​നി ഷീ​ജോ​യും ആ​ണ്.

ഷീ​ജോ മ​ൽ​പ്പാ​ൻ യു​കെ​യി​ലെ ചാ​ല​ക്കു​ടി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം മു​ൻ പ്ര​സി​ഡ​ന്‍റും സി​നി ല​ണ്ട​ൻ ബാ​ർ​ട്ട്സിവെ ​ട്ര​സ്റ്റ് ലെ ​ഡ​യ​ബ​ടീ​സ് ക്ലി​നി​ക്ക​ൽ ന​ഴ്സ് സ്പെ​ഷ്യ​ലി​സ്റ്റ് ആ​ണ്.