ഓ​ശാ​ന ദി​ന​ത്തി​ൽ മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ കാ​ഴ്ച സ​മ​ർ​പ്പി​ച്ച് മ​ല​യാ​ളി കു​ടും​ബം
Wednesday, March 27, 2024 4:38 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ഓ​ശാ​ന ഞാ​യ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​യി​ൽ കാ​ഴ്ച സ​മ​ർ​പ്പി​ക്കാ​ൻ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു.



റോ​മി​ൽ താ​മ​സി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ പൂ​ര​കം സെന്‍റ് ജോ​സ​ഫ് ഇ​ട​വ​ക അം​ഗ​മാ​യ പ്ര​വാ​സി മ​ല​യാ​ളി ഊ​ര​കം പൊ​ഴോ​ലി​പ​റ​മ്പി​ൽ ജോ​ർ​ജ് റ​പ്പാ​യി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് കാ​ഴ്ച​വ​യ്പ്പി​നു അ​വ​സ​രം ല​ഭി​ച്ച​ത്.



വി​വാ​ഹജീ​വ​ത​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് ഇ​ത് അ​സു​ല​ഭ അ​വ​സ​ര​മാ​യെ​ന്നും ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും ജോ​ർ​ജ് റ​പ്പാ​യി​ പ​റ​ഞ്ഞു.