കെഎംസിസി അ​യ​ർ​ല​ൻഡ് ഇ​ഫ്താ​ർ മീ​റ്റ് വ​ർ​ണാ​ഭ​മാ​യി
Wednesday, March 27, 2024 8:22 AM IST
റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: കേ​ര​ള മു​സ്‌ലിം ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (കെഎംസിസി ) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ് മാ​ർ​ച്ച് 23 നു ​ന​ട​ന്നു. ഡ​ബ്ലി​ന് പാ​മേ​സ്ടൗ​ണിൽ ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​യ​ർ​ലൻഡിലെ ​മീ​റ്റ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 250ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു .

വൈ​കിട്ട് അ​ഞ്ചിന് തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ഫ​വാ​സ് മാ​ട​ശേരി അ​ധ്യ​ക്ഷ​നാ​യി. അ​ർ​ഷാ​ദ് ടി​കെ സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹി​മാ​ൻ പ​ട്ടാ​മ്പി ന​ന്ദി​യും ത്വ​യ്ബ ആ​മു​ഖ പ്ര​ഭാ​ഷ​ണവും ന​ട​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള പ്ര​സം​ഗ മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു .



വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ലോ​ക്ക​ൽ കൗ​ൺ​സി​ല​ർ ഷെ​യി​ൻ മൊ​യ്നി​ഹാ​ൻ , സ​ലിം (വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ), എം​എം ലി​ങ്ക്വി​ൻ​സ്റ്റ​ർ (ഐഒസി ​അ​യ​ർ​ല​ൻഡ് ) വ​ർഗീ​സ് ജോ​യ് (എംഎൻഐ),രാ​ജ​ൻ ദേ​വ​സ്യ ,രാ​ജു കു​ന്ന​ക്കാ​ട്ട്( കേ​ര​ള കോ​ൺ​ഗ്ര​സ്) സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ (ഓഐസിസി), കു​രു​വി​ള ജോ​ർ​ജ് , ഫ​മീ​ർ ലി​മെ​റി​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സി​യാ​ദ് റ​ഹ്മാ​ൻ, ഫാ​സ്ജെ​ർ, ഷാ​ഹി​ദ്, ഫു​ആ​ദ്, ഷി​യാ​സ്, അ​ഫ്സ​ൽ മൊ​യ്ദീ​ൻ, ഹാ​ഫി​സ്, അ​ൻ​സാ​സ്, ഷ​ഫീ​ഖ്, അ​ൻ​വ​ർ എ​ന്നി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.