സൈ​മ​ൺ ഹാ​രീ​സ് ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക്
Monday, March 25, 2024 3:15 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സൈ​മ​ൺ ഹാ​രീ​സ് അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​വും. അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തോ​ടെ ഇ​ദ്ദേ​ഹം അ​യ​ർ​ല​ൻ​ഡി​ലെ എ​ക്കാ​ല​ത്തെ​യും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മാ​റും. ഫി​ന ഗേ​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് 37കാ​ര​നാ​യ സൈ​മ​ൺ ഹാ​രീ​സ് ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത്.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ലി​യോ വ​രാ​ദ്ക്ക​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​വും പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​വും ഒ​ഴി​യു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ത​ൽ​സ്ഥാ​ന​ത്തേ​ക്ക് സൈ​മ​ൺ ഹാ​രീ​സ് എ​ത്തു​ന്ന​ത്.

ഈ​സ്റ്റ​റി​നു ശേ​ഷം ഏ​പ്രി​ൽ ഒ​ന്പ​തി​ന് ചേ​രു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റ്റെ​ടു​ക്കു​ക. നി​ല​വി​ൽ സൈ​മ​ൺ ഹാ​രീ​സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ്.