വെ​യി​ല്‍​സ് രാ​ജ​കു​മാ​രി​ക്ക് അ​ര്‍​ബു​ദം സ്ഥി​രീ​ക​രി​ച്ചു
Saturday, March 23, 2024 12:58 PM IST
കാ​ർ​ഡി​ഫ്: വെ​യി​ൽ​സ് രാ​ജ​കു​മാ​രി കേ​റ്റ് മി​ഡി​ൽ​ട​ണ് കാ​ൻ​സ​ർ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. താ​ൻ കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​മാ​യെ​ന്നും സു​ഖം പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​റ്റ് വെ​ളി​പ്പെ​ടു​ത്തി.

ജ​നു​വ​രി​യി​ൽ വ​യ​റി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​പ്പോ​ഴാ​ണ് കേ​റ്റി​ന് അ​ർ​ബു​ദ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ലം അ​വി​ശ്വ​സ​നീ​യ​മാം​വി​ധം ക​ഠി​ന​മാ​യി​രു​ന്നു​വെ​ന്നും ത​ന്‍റെ മെ​ഡി​ക്ക​ൽ ടീ​മി​നും ഒ​പ്പം​നി​ന്ന​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും കേ​റ്റ് അ​റി​യി​ച്ചു.

ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ മൂ​ത്ത മ​ക​നും കി​രീ​ടാ​വ​കാ​ശി​യു​മാ​യ വി​ല്യം രാ​ജ​കു​മാ​ര​ന്‍റെ ഭാ​ര്യ​യാ​ണ് കേ​റ്റ്.