രാ​ജു കു​ന്ന​ക്കാ​ടി​ന് രാ​ജ​ന്‍ പി. ​ദേ​വ് സ്മാ​ര​ക പു​ര​സ്‌​കാ​രം
Monday, March 18, 2024 4:03 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ക​ലാ​രം​ഗ​ത്തെ മി​ക​വി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ജ​ന്‍ പി. ​ദേ​വ് സ്മാ​ര​ക പു​ര​സ്‌​കാ​രം രാ​ജു കു​ന്ന​ക്കാ​ട്ടി​ന്. 27നു ​തി​രു​വ​ന​ന്ത​പു​രം വി​വേ​കാ​ന​ന്ദ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നിക്കും.

നാ​ട​ക​ര​ച​ന, അ​ഭി​ന​യം, ഗാ​ന​ര​ച​ന തു​ട​ങ്ങി​യ​വ​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്കാ​ണ് രാ​ജു കു​ന്ന​ക്കാ​ട്ടി​ന് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. അ​യ​ര്‍​ല​ൻ​ഡി​ല്‍ താ​മ​സ​മാ​ക്കി​യ രാ​ജു കോ​ട്ട​യം ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. ക​ലാ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​ജ്മാ​ന്‍ കേ​ര​ളൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വാ​സി ര​ത്‌​ന അ​വാ​ര്‍​ഡ് മു​ന്‍​പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സാ​ക്ഷ​ര​ത മി​ഷ​ന്‍ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തം​ഗം, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. റോം ​ഒ​രു നേ​ര്‍​ക്കാ​ഴ്ച, അ​യ​ര്‍​ല​ന്‍​ഡി​ലൂ​ടെ തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ള്‍ രചി​ച്ചി​ട്ടു​ണ്ട്.