ബ്രി​ട്ട​നി​ൽ ഇ​ന്ത്യൻ ഇ വി​സ പു​ന:​സ്ഥാ​പി​ച്ചു
Thursday, December 8, 2022 6:43 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പൗ​രന്മാർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ-​വീ​സ (ഇ​ല​ക്ട്രോ​ണി​ക് വി​സ) പു​നഃ​സ്ഥാ​പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്നോ​ണം ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​തീ​രു​മാ​നം.

വീ​സ സെ​ന്‍റ​റു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​തെ​യും അ​പ്പോ​യ്ന്‍റ്മെ​ന്‍റും മാ​സ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പും ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ച്ചാ​ലു​ട​ൻ ഇ​ല​ക്ട്രോ​ണി​ക് വീ​സ ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ല​ണ്ട​ൻ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ വി​ക്രം കെ. ​ദ്വ​രെ​സ്വാ​മി​യാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം ഒൗ​ദ്യോ​ഗി​ക​മാ​യി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഇ-​വീ​സ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സി​സ്റ്റ​വും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്പോ​ൾ വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഹൈ​ക്ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.

2014ൽ ​മു​ത​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന ഇ-​വീ​സ സം​വി​ധാ​നം കോ​വി​ഡ് പാ​ൻ​ഡ​മി​ക്കി​നെ​ത്തു​ട​ർ​ന്ന് 2021 മാ​ർ​ച്ചി​ലാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വീ​സ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ ബ്രി​ട്ട​നി​ലെ പ​ത്ത് വീ​സ സെ​ന്‍റ​റു​ക​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും നേ​രി​ട്ടു ഹാ​ജ​രാ​കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​കും.