ലണ്ടൻ: യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികൾ. ഓഗസ്റ്റ് 27 ശനിയാഴ്ച്ച യോർക്ക്ഷെയറിലെ ഷെഫീൽഡിന് സമീപമുള്ള മാൻവേഴ്സ് തടാകത്തിൽ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ യുക്മ കേരളാ പൂരം 2022നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 27 ടീമുകൾ ഒരുങ്ങി. ടീമുകൾ മത്സരത്തിനിറങ്ങുന്നത് മുൻവർഷങ്ങളിൽ നടന്നതുപോലെ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 6 ശനിയാഴ്ച വാൾസാൾ റോയൽ ഹോട്ടലിൽ വച്ച് നടന്ന സംഘാടകരുടേയും ടീം ക്യാപ്റ്റന്മാരുടെയും യോഗത്തിലാണ് മത്സരക്രമങ്ങളും ടീമുകളുടെ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരുകളും നിശ്ചയിക്കുകയും ഓരോ ഹീറ്റ്സുകളിലും മത്സരിക്കുന്ന ടീമുകളുടെ നറുക്കെടുപ്പും നടന്നത്.
മത്സരിക്കുന്ന ടീം, ക്യാപ്റ്റൻ, ടീമിന്റെ കുട്ടനാടൻ ഗ്രാമത്തിന്റെ പേര് എന്നിവ ക്രമത്തിൽ:
1. ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ; തോമസ്കുട്ടി ഫ്രാൻസിസ് - തായങ്കരി
2. എൻ.എം.സി.എ, നോട്ടിങ്ഹാം; മാത്യു ബാബു - കിടങ്ങറ
3. സെവൻ സ്റ്റാർസ് ബോട്ട് ക്ലബ്, കവൻട്രി; ജിനോ ജോണ്‍ - കാരിച്ചാൽ
4. സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെൽസ്; ജോഷി സിറിയക് - പായിപ്പാട്
5. ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റർ; ജിസ്സോ എബ്രാഹം - കൈനകരി
6. യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീൽഡ്; രാജു ചാക്കോ - നടുഭാഗം
7. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്; എബിൻ തോമസ് - ആലപ്പാട്
8. ട്രഫോർഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റർ; ഡോണി ജോണ്‍ - വെള്ളംകുളങ്ങര
9. എസ്.എം.എ ബോട്ട് ക്ലബ്, സാൽഫോർഡ്; മാത്യു ചാക്കോ - പുളിങ്കുന്ന്
10. ലെസ്റ്റർ ബോട്ട് ക്ലബ്, ലെസ്റ്റർ; ജോർജ് കളപ്പുരയ്ക്കൽ - കൊടുപ്പുന്ന
11. റോയൽ ട്വന്റി ബോട്ട് ക്ലബ്, ബർമ്മിങ്ഹാം; ബെന്നി മാവേലി - കുമരകം
12. ശ്രീവിനായക ബോട്ട് ക്ലബ്; ജഗദീഷ് നായർ - കരുവാറ്റ
13. കെ.സി ബോട്ട് ക്ലബ്, ബർട്ടണ്‍ ഓണ്‍ ട്രന്റ്; അനിൽ ജോസ് - വേന്പനാട്
14. വെസ്റ്റ് യോർക്ക്ഷെയർ ബോട്ട് ക്ലബ്, വെസ്റ്റ് യോർക്ക്ഷെയർ; ടോമി ജോസ് - ആയാപറന്പ്
15. വാം ബോട്ട് ക്ലബ്, വെൻസ്ഫീൽഡ്; ജെയ്സ് ജോസഫ് - ചന്പക്കുളം
16. എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി - എം. പി. പത്മരാജ്; കുമരങ്കരി
17. ആറാട്ട് ബോട്ട് ക്ലബ്, കവൻട്രി; ബ്ലസന്റ് ജോർജ് - ചെറുതന
18. അമ്മ ബോട്ട് ക്ലബ്, മാൻസ്ഫീൽഡ് ആന്റ് സട്ടൻ; ലിനു വർഗ്ഗീസ് - അന്പലപ്പുഴ
19. ബി.എം.എ ബോട്ട് ക്ലബ്, ബോൾട്ടണ്‍; ആന്റണി ചാക്കോ - കാവാലം
20. ലണ്ടൻ ചുണ്ടൻ ബോട്ട് ക്ലബ്, ലണ്ടൻ; മാർട്ടിൻ വർഗ്ഗീസ് - പുന്നമട
21. ആർ.ബി.സി ബോട്ട് ക്ലബ് റോതർഹാം; തോമസ് ജോർജ്ജ് - നെടുമുടി
22. സ്ക്കന്തോർപ്പ് ബോട്ട് ക്ലബ്, സ്ക്കന്തോർപ്പ്; മനോജ് വാണിയപ്പുരയ്ക്കൽ - എടത്വാ
23. കേരളാ ബോട്ട് ക്ലബ്, നനീറ്റണ്‍; ബിൻസ് ജോർജ്ജ് - കായിപ്രം
24. ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗൻ; ബിനോജ് ചീരത്ര - രാമങ്കരി
25. കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ്; സിബു ജോസഫ് - മന്പുഴക്കരി
26. എ.എം.എസ്. ബോട്ട് ക്ലബ്, ഐൽസ്ബറി; രാജേഷ് രാജ് - ആനാരി
27. എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ; ജിജി ജേക്കബ് - പുതുക്കരി
2017ൽ ആരംഭിച്ച് തുടർച്ചയായ മൂന്നു തവണ വിജയകരമായി പൂർത്തീകരിച്ച ജലമാമാങ്കം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് മൂലം നടത്തുവാൻ സാധിച്ചില്ല. ഇത്തവണ അത്യധികം ആവേശത്തോടെയാണ് യുകെയിലെ മലയാളികൾ വള്ളംകളിയെ വരവേൽക്കുവാൻ കാത്തിരിക്കുന്നത്. സംഘാടക സമിതിയുടേയും ടീം ക്യാപ്റ്റ·ാരുടേയും സംയുക്ത യോഗം ഒരുക്കങ്ങൾ വിലയിരുത്തി.
യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ പൂരം 2022 ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പുമെല്ലാം വിശദീകരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടീം ക്യാപ്റ്റ·ാർ നിർദ്ദേശിച്ച വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ബോട്ട് റേസ് ടീം മാനേജ്മെന്റ് ചുമതലയുള്ള ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഹീറ്റ്സ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. നെഹ്റു ട്രോഫി വള്ളംകളിയിൽ കുമരകം ബോട്ട് ക്ലബിനൊപ്പം പങ്കെടുത്തിട്ടുള്ള ജോമോൻ കുമരകം ആദ്യ നറുക്കെടുത്തു. തുടർന്ന് ഓരോ ടീമുകളുടേയും ക്യാപ്റ്റ·ാരും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും ചേർന്ന് വിവിധ ഹീറ്റ്സുകളിലേയ്ക്ക് നറുക്കെടുത്തു. യോഗത്തിന് യുക്മ പി.ആർ.ഒ അലക്സ് വർഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
താഴെ പറയുന്ന ക്രമത്തിൽ ഒൻപത് ഹീറ്റ്സുകളിലായിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തപ്പെടുന്നത്.
ഹീറ്റ്സ് 1
സെവൻ സ്റ്റാർസ് ബോട്ട് ക്ലബ്, കവൻട്രി (കാരിച്ചാൽ), വാം ബോട്ട് ക്ലബ്, വെൻസ്ഫീൽഡ് (ചന്പക്കുളം), എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി (കുമരങ്കരി)
ഹീറ്റ്സ് 2
സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെൽസ് (പായിപ്പാട്), ആറാട്ട് ബോട്ട് ക്ലബ്, കവൻട്രി(ചെറുതന), അമ്മ ബോട്ട് ക്ലബ്, മാൻസ്ഫീൽഡ് ആന്റ് സട്ടൻ (അന്പലപ്പുഴ)
ഹീറ്റ്സ് 3
എൻ.എം.സി.എ, നോട്ടിങ്ഹാം (കിടങ്ങറ), ബി.എം.എ ബോട്ട് ക്ലബ്, ബോൾട്ടണ്‍ (കാവാലം), ലണ്ടൻ ചുണ്ടൻ ബോട്ട് ക്ലബ്, ലണ്ടൻ (പുന്നമട)
ഹീറ്റ്സ് 4
എസ്.എം.എ ബോട്ട് ക്ലബ്, സാൽഫോർഡ് (പുളിങ്കുന്ന്), ലെസ്റ്റർ ബോട്ട് ക്ലബ്, ലെസ്റ്റർ (കൊടുപ്പുന്ന), കെ.സി ബോട്ട് ക്ലബ്, ബർട്ടണ്‍ ഓണ്‍ ട്രന്റ് (വേന്പനാട്)
ഹീറ്റ്സ് 5
ജവഹർ ബോട്ട് ക്ലബ്, ലിവർപൂൾ (തായങ്കരി), വെസ്റ്റ് യോർക്ക്ഷെയർ ബോട്ട് ക്ലബ്, വെയ്ക്ക്ഫീൽഡ് (ആയാപറന്പ്), ആർ.ബി.സി ബോട്ട് ക്ലബ് റോതർഹാം (നെടുമുടി)
ഹീറ്റ്സ് 6
ട്രഫോർഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റർ (വെള്ളംകുളങ്ങര), സ്ക്കന്തോർപ്പ് ബോട്ട് ക്ലബ്, സ്ക്കന്തോർപ്പ് (എടത്വാ), കേരളാ ബോട്ട് ക്ലബ്, നൈനീറ്റണ്‍ (കായിപ്രം)
ഹീറ്റ്സ് 7
ജി.എം.എ ബോട്ട് ക്ലബ് (കൈനകരി), ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗൻ (രാമങ്കരി), സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (ആലപ്പാട്)
ഹീറ്റ്സ് 8
റോയൽ ട്വന്റി ബോട്ട് ക്ലബ്, ബർമ്മിങ്ഹാം (കുമരകം)
കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ് (മന്പുഴക്കരി), എ.എം.എസ്. ബോട്ട് ക്ലബ്, ഐൽസ്ബറി (ആനാരി)
ഹീറ്റ്സ് 9
യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീൽഡ് (നടുഭാഗം), എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ (പുതുക്കരി), ശ്രീവിനായക ബോട്ട് ക്ലബ്(കരുവാറ്റ)
ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ക്യാപ്റ്റന്മാർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്ന യോഗം നടക്കുമെന്നും 9.30 ന് എല്ലാ ടീമുകളും റിപ്പോർട്ട് ചെയ്യണമെന്നും സംഘാടക സമിതി അറിയിച്ചു. ടീമുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം 10 മണിയ്ക്ക് മുൻപായി തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ജയകുമാർ നായർ: 07403223066
ജേക്കബ് കോയിപ്പള്ളി: 07402935193
കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്ക്:
ഡിക്സ് ജോർജ്: 07403312250
ഷീജോ വർഗ്ഗീസ്: 07852931287