ജ​ർ​മ​നി​യി​ലെ ഗ്യാ​സ് ക്ഷാ​മത്തിന് പ​രി​ഭ്രാ​ന്തി വേ​ണ്ടെന്ന് ഊർജ റെ​ഗു​ലേ​റ്റ​റി
Wednesday, July 20, 2022 5:12 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഗ്യാ​സ് ക്ഷാ​മ ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് ജ​ർ​മ​നി​യി​ലെ ഊർ​ജ റെ​ഗു​ലേ​റ്റ​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ടു​ത്ത ശൈ​ത്യ​കാ​ല​ത്ത് സാ​ധ്യ​മാ​യ ഊർ​ജക്ഷാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ ഗ്യാ​സ് വി​ല ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ​യാ​ണ് ജ​ർ​മ​നി​യി​ലെ എ​ന​ർ​ജി റെ​ഗു​ലേ​റ്റ​റി​ന്‍റെ ത​ല​വ​ന്‍റെ മു​ന്ന​റി​യി​പ്പ്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ ലു​ബ്മി​നി​ൽ, ബാ​ൾ​ട്ടി​ക് ക​ട​ലി​ലൂ​ടെ​യു​ള്ള നോ​ർ​ഡ് സ്ട്രീ​മി​ന്‍റെ ഇ​ര​ട്ട ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന് 1,224 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നോ​ർ​ഡ് സ്ട്രീം 1 ​അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും ഈ ​ആ​ഴ്ച വി​ല​യി​ൽ കാ​ര്യ​മാ​യ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല,

എ​ന്നി​രു​ന്നാ​ലും, റ​ഷ്യ​ക്കാ​ർ ഗ്യാ​സ് വി​ത​ര​ണം കു​റ​യ്ക്കു​ന്ന​തി​നാ​ൽ​ന്ധ ഉ​യ​ർ​ന്ന വി​ല​ക​ൾ ഹ്ര​സ്വ​കാ​ല​ത്തേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റു​മോ എ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ൻ ഉൗ​ർ​ജ ക​ന്പ​നി​യാ​യ ഗാ​സ്പ്രോം ജൂ​ണ്‍ മു​ത​ൽ ബാ​ൾ​ട്ടി​ക് ക​ട​ലി​ലെ നോ​ർ​ഡ് സ്ട്രീം 1 ​വ​ഴി​യു​ള്ള ഗ്യാ​സ് ഡെ​ലി​വ​റി​ക​ൾ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.