സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ
Saturday, November 20, 2021 9:28 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 20 ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി മു​ൻ​നി​ര​യി​ലെ​ത്തി​യ​ത് പ​തി​നൊ​ന്നു​പേ​ർ. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ​ൾ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള പ്രാ​യ​ക്കാ​രി​ലും മൂ​ന്നു​കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ​പ്പോ​ൾ പ​തി​നൊ​ന്നു​മു​ത​ൽ പ​തി​മൂ​ന്നു വ​യ​സു വ​രെ​യു​ള്ള എ​യ്ജ് ഗ്രൂ​പ്പി​ൽ ര​ണ്ടു​കു​ട്ടി​ക​ൾ മു​ൻ നി​ര​യി​ലെ​ത്തി.

പ​തി​നാ​ലു​മു​ത​ൽ പ​തി​നേ​ഴു​വ​രെ​യു​ള്ള ഗ്രൂ​പ്പി​ൽ ഒ​രു മ​ത്സ​രാ​ർ​ഥി​യും മു​തി​ർ​ന്ന​വ​രു​ടെ ഗ്രൂ​പ്പി​ൽ അ​ഞ്ച് മ​ത്സ​രാ​ഥി​ക​ളും മു​ൻ നി​ര​യി​ലെ​ത്തി. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ൽ നി​ന്നു​മു​ള്ള അ​ന്പ​തു ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ മ​ത്സ​ര​ഫ​ലം ഇ​തി​നോ​ട​കം അ​വ​രു​ടെ ര​ജി​സ്റ്റ​ഡ് ഈ​മെ​യി​ലി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട് . സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടു​ന്ന അ​ഞ്ച് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് വെ​ബ്സൈ​റ്റ് http://smegbbiblekalotsavam.com/

ടോ​മി എ​ടാ​ട്ട് ചാ​ക്കോ