ജ​ർ​മ​നി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Saturday, November 13, 2021 6:44 PM IST
ബെ​ർ​ലി​ൻ: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ർ​മ​നി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ന​വം​ബ​ർ 6 ശ​നി​യാ​ഴ്ച ലു​ഡ്വി​ഗ്ഹാ​ഫ​നി​ൽ ഫാ.​തോ​മ​സ് എ​ബ്ര​ഹാം (ജി​ബി​ൻ) വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും, പെ​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ന​വം​ബ​ർ 7 ഞാ​യ​റാ​ഴ്ച ബോ​ണ​ൽ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ഷു അ​ല​ക്സാ​ണ്ട​ർ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ​ൻ​ഹോ​ർ​സ്റ്റി​ലെ സെ​ന്‍റ് മാ​ർ​ട്ടി​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​തോ​മ​സ് എ​ബ്ര​ഹാം മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ആ​ഘോ​ഷ​ത്തി​ൽ ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ മ​ധ്യ​സ്ഥ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വും നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്ക് അ​നു​ഗ്ര​ഹ​വു​മാ​യി പ​രി​ല​സി​ക്കു​ക​യാ​ണെ​ന്ന് പെ​രു​ന്നാ​ൾ സ​ന്ദേ​ശ​ത്തി​ൽ വൈ​ദി​ക​ർ ഓ​ർ​മ്മി​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ, ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം മാ​ത്യു കാ​ക്ക​നാ​ട്ടു​പ​റ​ന്പി​ൽ, സി​നോ വ​ർ​ഗീ​സ് (ബോ​ണ്‍) അ​ന്ന​മ്മ കു​രു​വി​ള കോ​ല​ത്തു​ക​ള​ത്തി​ൽ നെ​യ്യ​ശേ​രി, ജി​ജു കു​ര്യ​ൻ ചെ​റു​കാ​ല​ത്ത് (ലു​ഡ്വി​ഗ്ഹാ​ഫ​ൻ), വ​ർ​ഗീ​സ് ആ​ലി​ന്‍റെ മേ​ല​തി​ൽ, ഷി​ജു (സെ​ന്‍റ​ൻ​ഹോ​ർ​സ്റ​റ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മ​ന്നി​ന് പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​ന്നാ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും നോ​ർ​ത്തേ​ൻ വെ​സ്റ്റ്ഫാ​ള​നി​ലെ, എ​സ​ൻ (An St. Ignatius 8, 45128 Essen)​ന​ഗ​ര​ത്തി​ൽ ന​ട​ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ