ബം​ഗ​ളൂ​രു വി​വേ​കാ​ന​ന്ദ ന​ഴ്സിം​ഗ് കോ​ളേ​ജ് പൂർവവിദ്യാർഥി സം​ഗ​മം ന​വം​ബ​ർ 1 മു​ത​ൽ നോ​ട്ടിം​ഗ്ഹാ​മി​ൽ
Wednesday, October 27, 2021 11:57 PM IST
നോ​ട്ടിം​ഗ്ഹാം: ബം​ഗ​ളൂ​രു വി​വേ​കാ​ന​ന്ദ കോ​ളേ​ജ് ക്യാ​ന്പ​സി​ലും എം.​ജി റോ​ഡി​ല​ട​ക്കം ന​ട​ത്തി​യ വി​കൃ​തി​ക​ളു​ടേ​യും, കു​സൃ​തി​ക​ളു​ടേ​യും ഭൂ​ത​കാ​ല​ക്കു​ളി​ര് ന​ൽ​കു​ന്ന ഓ​ർ​മ​ക​ളു​മാ​യി നാ​ലു​ദി​വ​സം ആ​ഘോ​ഷി​ച്ച് ഉ​ല്ല​സി​ക്കാ​ൻ പ​ഴ​യ യൗ​വ​ന മ​ന​സോ​ടെ സ​ഹ​പാ​ഠി​ക​ൾ ഒ​ത്തു​ചേ​രു​ന്നു.

1996-99 ബാ​ച്ചി​ൽ ബം​ഗ​ളൂ​രു സ്വാ​മി വി​വേ​കാ​ന​ന്ദ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് കോ​ളേ​ജി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ കൂ​ട്ടു​കാ​രു​ടെ പ​ത്തൊ​ൻ​പ​താ​മ​ത് സം​ഗ​മം കോ​റോ​ണ​ക്കാ​ല​ത്തി​ന്‍റെ പ​രി​മി​തി​മൂ​ലം എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന​വ​രെ വ​ച്ച് ന​വം​ബ​ർ 1 മു​ത​ൽ 4 വ​രെ യു​കെ​യി​ൽ മാ​ൻ​സ്ഫീ​ൽ​ഡി​ലു​ള്ള YHA യി​ൽ വ​ച്ച് ന​ട​ത്തു​ന്നു. സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ഴ​യ ഓ​ർ​മ്മ​ക​ളു​മാ​യി യു​കെ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് അ​യ​ർ​ല​ൻ​ഡ്, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് പ​റ​ന്നി​റ​ങ്ങു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​ഴ​യ ഓ​ർ​മ്മ​ക​ൾ ഓ​ർ​ത്തെ​ടു​ക്കാ​നും, മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ​ക്കു​മാ​യി കാ​ത്തി​രി​ക്കു​ന്നു. നാ​ട്ടി​ൽ ന​ട​ത്തേ​ണ്ട ഈ ​സം​ഗ​മം കോ​വി​ഡ് മൂ​ലം യു​കെ​യി​ൽ ന​ട​ക്കു​ന്പോ​ൾ ഇ​രു​പ​താ​മ​ത്തെ സം​ഗ​മം നാ​ട്ടി​ൽ ത​ന്നെ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ത്ത​വ​ണ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​ടെ മ​ന​സ് കൊ​ണ്ടു​ള്ള അ​ദൃ​ശ്യ സാ​ന്നി​ധ്യം ഈ ​സം​ഗ​മ​ത്തി​ൽ തി​ർ​ച്ച​യാ​യും ഉ​ണ്ടാ​കും. സം​ഗ​മ​ത്തി​ലേ​ക്ക് 1996-99 ബാ​ച്ചി​ലെ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സം​ഗ​മ​വേ​ദി​യു​ടെ വി​ലാ​സം:-

YHA Sherwood Forest,
Forest cor,
Edwinstowe,
Mansfield,
NG21 9RN.

ലി​ജോ പു​ന്നൂ​സ്