വോ​ൾ​ഫ് ഗാം​ഗ് ക്ലെ​മ​ന്‍റ് അ​ന്ത​രി​ച്ചു
Tuesday, September 29, 2020 1:23 AM IST
ബ​ർ​ലി​ൻ: നോ​ർ​ത്ത് റൈ​ൻ​വെ​സ്റ​റ്ഫാ​ലി​യ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​ൻ ഫെ​ഡ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് മ​ന്ത്രി​യു​മാ​യ വോ​ൾ​ഫ് ഗാം​ഗ് ക്ലെ​മ​ന്‍റ് (80) ബോ​ണി​ൽ അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ അ​ർ​ബു​ദം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​സ്പി​ഡി പാ​ർ​ട്ടി​യു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു.

പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​പ്പോ​ഴാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ​ത്. അ​ന്ന​ത്തെ നോ​ർ​ത്ത് റൈ​ൻ​വെ​സ്റ​റ്ഫാ​ലി​യ​ൻ മു​ഖ്യ​മ​ന്ത്രി ജോ​ഹ​ന്നാ​സ് റാ​വു (എ​സ്പി​ഡി) 1989 ൽ ​അ​ദ്ദേ​ഹ​ത്തെ സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. 1998ൽ ​ക്ളെ​മ​ന്‍റ് നോ​ർ​ത്ത് റൈ​ൻ​വെ​സ്റ​റ്ഫാ​ലി​യ​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി. 2002 ൽ ​അ​ദ്ദേ​ഹം ചാ​ൻ​സ​ല​ർ ഗെ​ർ​ഹാ​ർ​ഡ് ഷ്രോ​ഡ​ർ മ​ന്ത്രി​സ​ഭ​യി​ൽ സാ​ന്പ​ത്തി​ക, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ന്ധ​സൂ​പ്പ​ർ മി​നി​സ്റ​റ​ർ​ന്ധ ആ​യി മാ​റി.
2010 ലെ ​പ​രി​ഷ്ക​ര​ണ അ​ജ​ണ്ട വോ​ൾ​ഫ് ഗാം​ഗ് ക്ളെ​മ​ന്‍റി​ന്‍റെ മി​ക​ച്ച രാ​ഷ്ട്രീ​യ നേ​ട്ട​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​വും അ​ധ്വാ​നി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​നു​ര​ഞ്ജി​പ്പി​ക്കാ​ൻ വു​ൾ​ഫ് ഗാം​ഗ് ക്ളെ​മ​ന്‍റ് ധാ​രാ​ളം ചെ​യ്തി​ട്ടു​ണ്ട്. ക്ലെ​മ​ന്‍റി​ന്‍റെ നി​രാ​ണ​ത്തി​ൽ ചാ​ൻ​സ​ല​ർ മെ​ർ​ക്ക​ൽ ഉ​ൾ​പ്പ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ