സ​ർ​വ​കാ​ല റെ​ക്കോ​ഡ് ഭേ​ദി​ച്ച് സ്പെ​യ്നി​ലെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക്
Saturday, April 4, 2020 2:38 AM IST
മാ​ഡ്രി​ഡ്: കൊ​റോ​ണ​വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്പോ​ൾ സ്പെ​യ്നി​ൽ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് സ​ർ​വ​കാ​ല റെ​ക്കോ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റു​ന്നു. നേ​ര​ത്തെ ത​ന്നെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന സ​ന്പ​ദ് വ്യ​വ​സ്ഥ ഇ​പ്പോ​ൾ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നി​പ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

833,979 പേ​ർ​ക്കാ​ണ് ഈ ​പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ ശേ​ഷം രാ​ജ്യ​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 12 വ​രെ 2857 പേ​ർ മാ​ത്രം തൊ​ഴി​ലി​ല്ലാ​യ്മാ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ച്ച സ്ഥാ​ന​ത്തു​നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​യ വ​ള​ർ​ച്ച.

കൊ​റോ​ണ​വൈ​റ​സ് ബാ​ധ കാ​ര​ണം തൊ​ഴി​ൽ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​യ ജ​ർ​മ​നി​യെ​യും ബാ​ധി​ച്ചു തു​ട​ങ്ങി. ലു​ഫ്താ​ൻ​സ എ​യ​ർ​ലൈ​ൻ 87,000 ജീ​വ​ന​ക്കാ​രെ ഒ​റ്റ​യ​ടി​ക്ക് കു​റ​ഞ്ഞ ജോ​ലി സ​മ​യ​ത്തി​ലേ​ക്കു മാ​റ്റി​യ​തു ത​ന്നെ ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണം. എ​യ​ർ​ലൈ​ന്‍റെ ആ​കെ ജീ​വ​ന​ക്കാ​രി​ൽ അ​റു​പ​തു ശ​ത​മ​ന​ത്തി​ല​ധി​കം പേ​ർ വ​രും ഈ ​എ​ണ്ണം.

രാ​ജ്യ​ത്തെ സ​ന്പ​ദ് വ്യ​വ​സ്ഥ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് നൂ​റു ബി​ല്യ​ൻ യൂ​റോ വാ​യ്പ​യാ​യി അ​നു​വ​ദി​ക്കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെഎഫ്ഡ​ബ്ള്യു ബാ​ങ്ക് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍