ജ​ർ​മ​നി​യി​ൽ ആ​ഡം​ബ​ര വി​വാ​ഹ റാ​ലി പോ​ലീ​സ് ത​ട​ഞ്ഞു
Monday, June 10, 2019 10:44 PM IST
ഹാം​ബു​ർ​ഗ്: ഹാം​ബു​ർ​ഗ് ന​ഗ​ര​ത്തി​ന​ടു​ത്ത് അ​ത്യാ​ഡം​ബ​ര​പൂ​ർ​വം ന​ട​ത്തി​യ വി​വാ​ഹ റാ​ലി പോ​ലീ​സ് ത​ട​ഞ്ഞു. സ്വ​ർ​ണ നി​റ​മാ​ർ​ന്ന ലം​ബോ​ർ​ഗി​നി, ഫെ​റാ​രി, മെ​ഴ്സി​ഡ​സ് സി​എ​ൽ​എ​സ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ റാ​ലി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

എ​ണ്ണൂ​റോ​ളം അ​തി​ഥി​ക​ളാ​ണ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലൂ​ടെ വ​രി​വ​രി​യാ​യി നീ​ങ്ങി​യ മു​പ്പ​ത് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​വ്യൂ​ഹം ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ച്ചി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 33 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. രേ​ഖ​ക​ളി​ല്ലാ​ത്ത വാ​ഹ​ന​മോ​ടി​ച്ച​തി​നും, സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യ​തി​നും പ​ത്ത് ഇ​ൻ​സ്പെ​ക്ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ഫ​യ​ൽ ചെ​യ്തു. അ​ഞ്ച് കേ​സു​ക​ളി​ൽ പി​ഴ​യ​ട​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ