ഇഞ്ചിക്കോറിൽ വിശുദ്ധ അന്തോണിസിന്‍റെ തിരുനാള്‍ ജൂൺ 13ന്
Saturday, June 8, 2019 3:53 PM IST
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്‍റെ തിരുനാള്‍ "പാദുവീയം' ജൂണ്‍ 13 ന് (വ്യാഴം) ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തിൽ ആഘോഷിക്കുന്നു.

വൈകുന്നേരം 6 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു 6.30 നു തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ നടക്കും.

ആരാധന സമൂഹത്തിലെ എല്ലാ ആന്‍റണി, ആന്‍റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കും.

തിരുനാളിന് മുന്നോടിയായി നടത്തിവരുന്ന നവനാൾ നൊവേനയും വിശുദ്ധ കുർബാനയും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വൈകുന്നേരം 6 മുതൽ നടക്കും.

തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അനുഗ്രഹം പ്രാപിക്കാൻ എല്ലാ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ