ചെ​ല്ലാ​ന​ത്ത് യു​എ​ൻ ദു​ര​ന്താ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ മാ​തൃ​ക ന​ട​പ്പി​ലാ​ക്കു​വാ​ൻ മു​ഖ്യ​മ​ന്തി​ക്ക് നി​വേ​ദ​നം
Tuesday, May 14, 2019 11:53 PM IST
ജ​നീ​വ: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​ല്ലാ​ന​ത്ത് യു ​എ​ൻ ദു​ര​ന്താ​ന​ന്ത​ര പു​ന​ർ​നി​ർ​മ്മാ​ണ മാ​തൃ​ക ന​ട​പ്പി​ലാ​ക്കു​വാ​ൻ മു​ഖ്യ​മ​ന്തി​ക്ക് നി​വേ​ദ​നം ന​ൽ​കി. ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന ലോ​ക പു​ന​ർ​നി​ർ​മാ​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

മു​ന്നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​ട​ലാ​ക്ര​മ​ണ ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന ചെ​ല്ലാ​ന​ത്ത് യു​എ​ൻ സെ​ൻ​സാ​യി ഫ്രെ​യിം വ​ർ​ക്കി​ൽ വി​ഭാ​വ​ന ചെ​യ്യു​ന്ന സ​മ​ഗ്ര ദു​ര​ന്താ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണം ന​ട​പ്പി​ലാ​ക്കി സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ക്കേ​ണ​മെ​ന്ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ചെ​ല്ലാ​നം കാ​ർ​ഷി​ക ടൂ​റി​സം വി​ക​സ​ന സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​എ​ക്സ്. ജൂ​ല​പ്പ​ൻ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. ചെ​ല്ലാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട മു​ഖ്യ​മ​ന്ത്രി അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി നി​വേ​ദ​നം റ​വ​ന്യൂ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​വേ​ണു​വി​ന് കൈ​മാ​റി.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്രോ​ഗ്രാം ത​ല​വ​ൻ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, ഡോ. ​വി. വേ​ണു, കേ​ര​ള ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ഡോ. ​ശേ​ഖ​ർ എ​ൽ. കു​രി​യാ​ക്കോ​സ് എ​ന്നി​വ​രു​മാ​യും വി​ഷ​യ​ത്തി​ൽ അ​ഡ്വ. ജൂ​ല​പ്പ​ൻ ച​ർ​ച്ച ന​ട​ത്തി.

യൂ​റോ​പ്പി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യ്ക്ക് തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണ് ഉ​ള്ള​ത്. ജ​നീ​വ​യി​ലെ
പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം അ​ദ്ദേ​ഹം സ്വി​സ് ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ലെ​ത്തി. ബേ​ണി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ​യും സം​ഘ​ത്തെ​യും സ്വി​സ്, വ​ത്തി​ക്കാ​ൻ, ലി​സ്റ്റ​ൻ​സ്റ്റൈെ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​റും പാ​ലാ സ്വ​ദേ​ശി​യു​മാ​യ സി​ബി ജോ​ർ​ജ് സ്വീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ