ഡാ​വി​ഞ്ചി​യു​ടെ മ​ഡോ​ണ ഇ​റ്റ​ലി​യി​ലേ​ക്കു മ​ട​ങ്ങു​ന്നു
Tuesday, May 14, 2019 11:44 PM IST
റോം: ​ലോ​ക പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ ചി​ത്ര​കാ​ര​ൻ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി വ​ര​ച്ച ബെ​നോ മ​ഡോ​ണ എ​ന്ന വി​ഖ്യാ​ത പെ​യ്ന്‍റിം​ഗ് ഇ​റ്റ​ലി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്നു.

ഇ​രു​നൂ​റു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ് റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലു​ള്ള ഹെ​ർ​മി​റ്റേ​ജ് മ്യൂ​സി​യ​ത്തി​ൽ നി​ന്ന് ഈ ​പെ​യ്ന്‍റിം​ഗ് ഇ​റ്റ​ലി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. ഡാ​വി​ഞ്ചി​യു​ടെ അ​ഞ്ഞൂ​റാം ജ· ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ര​ണ്ടു മാ​സം ഇ​ത് മ​ധ്യ ഇ​റ്റ​ലി​യി​ലെ ര​ണ്ട് മ്യൂ​സി​യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ഒ​രു റ​ഷ്യ​ൻ ക​ലാ​സ്വാ​ദ​ക​നാ​ണ് ഇ​റ്റ​ലി​യി​ൽ നി​ന്ന് ഇ​തു വാ​ങ്ങി റ​ഷ്യ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലെ മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ