യു​ക്മ ദേ​ശീ​യ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി സ​മാ​പി​ച്ചു
Tuesday, May 14, 2019 11:43 PM IST
ല​ണ്ട​ൻ: യു​ക്മ പു​തു ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ 2019 പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്ലി​ലെ വാ​ൽ​സാ​ൽ റോ​യ​ൽ ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പോ​ഷ​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സി​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ വ​രും​നാ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ർ​മ്മ പ​രി​പാ​ടി​ക​ളെ ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

2019 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന യു​ക്മ യൂ​ത്ത് & വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ലി​റ്റി ജി​ജോ, സെ​ലീ​ന സ​ജീ​വ് എ​ന്നി​വ​ർ യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളെ​യും വ​നി​ത​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ദേ​ശീ​യ ത​ല​ത്തി​ലും, വി​വി​ധ മേ​ഖ​ല​ക​ളാ​യും സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ, എ​ട്ട് വ​യ​സ് മു​ത​ൽ എ​ലെ​വ​ൽ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വ്യ​ക്തി​ത്വ വി​ക​സ​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ക​മ്യൂ​ണി​റ്റി ബോ​ധ​വ​ൽ​ക്ക​ണം, യു​കെ സി​വി​ൽ സ​ർ​വീ​സ് ക്ലാ​സ്സു​ക​ൾ, മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ദേ​ശീ​യ ത​ല മാ​ത്ത​മാ​റ്റി​ക്സ് ച​ല​ഞ്ച് പ​രീ​ക്ഷ​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി​യു​ള്ള പ​ദ്ധ​തി​ക​ൾ ദേ​ശീ​യ നേ​തൃ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.

തു​ട​ർ​ന്ന് യു​ക്മ യു​ഗ്രാ​ൻ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ണ്‍ ഈ ​വ​ർ​ഷ​ത്തെ യു​ഗ്രാ​ന്‍റ് പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന റീ​ജ​യ​ണി​ന് ഇ​ദം​പ്ര​ഥ​മ​മാ​യി കാ​ഷ് അ​വാ​ർ​ഡ് കൊ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​നം ദേ​ശീ​യ നേ​തൃ​ത്വ സ​മ്മേ​ള​നം ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

യു​ക്മ ടൂ​റി​സ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ ടൂ​റി​സ​ത്തി​ന്‍റെ കീ​ഴി​ൽ യു​കെ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ക​ൾ​ച്ച​റ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും യു​ക്മ വ​ള്ളം​ക​ളി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ആ​യി​രു​ന്ന എ​ബി, മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ത​ന്നെ ഈ ​വ​ർ​ഷ​വും സ​മ്മ​ർ അ​വ​ധി​ക്കാ​ല​ത്ത് ജ​ലോ​ത്സ​വം സം​ഘ​ട​പ്പി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​നെ​ക്കു​റി​ച്ചു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സും, ന​ഴ്സ​സ് ഫോ​റ​ത്തെ സം​ബ​ന്ധി​ച്ച് ജ​യ​കു​മാ​ർ നാ​യ​രും ന്ധ​ജ്വാ​ല​ന്ധ ഇ​മാ​ഗ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗം മോ​നി ഷി​ജോ​യും സം​സാ​രി​ച്ചു. കാ​യി​ക മേ​ള​യെ​ക്കു​റി​ച്ചും നാ​ഷ​ണ​ൽ കാ​യി​ക മേ​ള​യി​ൽ റീ​ജി​യ​ണു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്രാ​തി​നി​ധ്യം സം​ബ​ന്ധി​ച്ചും സ്പോ​ർ​ട്സി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് സം​സാ​രി​ച്ചു.

യു​ക്മ നാ​ഷ​ണ​ൽ പി ​ആ​ർ ഒ ​ആ​ൻ​ഡ് മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ സ​ജീ​ഷ് ടോം ​യു​ക്മ വാ​ർ​ത്ത​ക​ൾ കൂ​ടു​ത​ൽ യു ​കെ മ​ല​യാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. യു​ക്മ​ന്യൂ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ചീ​ഫ് എ​ഡി​റ്റ​ർ സു​ജു ജോ​സ​ഫ്, ഉ​പ​ദേ​ശ സ​മി​തി​യം​ഗ​ങ്ങ​ളും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റു​മാ​രു​മാ​യ വ​ർ​ഗ്ഗീ​സ് ജോ​ണ്‍, വി​ജി കെ ​പി, യു​ക്മ സാം​സ്കാ​രി​ക വേ​ദി മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി ​എ ജോ​സ​ഫ്, യു​ക്മ പ്ര​ഥ​മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രു​ന്ന കെ ​ഡി ഷാ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

നേ​തൃ​ത്വ സ​മ്മേ​ള​ന​ത്തി​നും പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​ത്തി​നും മു​ന്നോ​ടി​യാ​യി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ യോ​ഗം രാ​വി​ലെ ചേ​രു​ക​യു​ണ്ടാ​യി. പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളു​മാ​യ അ​ല​ക്സ് വ​ർ​ഗീ​സ്, അ​നീ​ഷ് ജോ​ണ്‍, എ​ബി സെ​ബാ​സ്റ്റ്യ​ൻ, ലി​റ്റി ജി​ജോ, സെ​ലീ​ന സ​ജീ​വ്, ടി​റ്റോ തോ​മ​സ്, ഡോ​ക്റ്റ​ർ ബി​ജു പെ​രി​ങ്ങ​ത്ത​റ, സ​ന്തോ​ഷ് തോ​മ​സ്, വ​ർ​ഗീ​സ് ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.