സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഉൗ​ബ​ർ ഈ​റ്റ്സ് ഫു​ഡ് ഡെ​ലി​വ​റി തു​ട​ങ്ങു​ന്നു
Friday, February 15, 2019 9:30 PM IST
ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ൽ ഉൗ​ബ​ർ ഈ​റ്റ്സ് ഫു​ഡ് ഡെ​ലി​വ​റി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യ ക​ന്പ​നി​യാ​ണ് ഉൗ​ബ​ർ.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ജ​നീ​വ​യി​ൽ ഉൗ​ബ​ർ ഈ​റ്റ്സ് സേ​വ​നം ആ​രം​ഭി​ച്ചി​രു​ന്നു. റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ​നി​ന്നു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൂ​റി​ച്ചി​ൽ കൂ​ടി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, ഉൗ​ബ​ർ ഈ​റ്റ്സ് ജീ​വ​ന​ക്കാ​ർ​ക്ക് ഉൗ​ബ​ർ ഷെ​യ​ർ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് എ​ന്ന​പോ​ലെ മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്നി​ല്ല എ​ന്ന​ത് ജ​നീ​വ കാ​ന്‍റ​നി​ലെ തൊ​ഴി​ൽ മ​ന്ത്രി​ക്ക് ഹി​ത​ക​ര​മാ​യി​ട്ടി​ല്ല. സ്വ​ത​ന്ത്ര ക​രാ​റു​കാ​രാ​യ​ല്ല, മു​ഴു​വ​ൻ സ​മ​യ തൊ​ഴി​ലാ​ളി​ക​ളാ​യാ​ണ് ഉൗ​ബ​ർ തൊ​ഴി​ലാ​ളി​ക​ളെ ക​ണ​ക്കാ​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി മൗ​റോ പോ​ഗി​യ പ​റ​യു​ന്നു.

ജ​നീ​വ​യി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ സൈ​ക്കി​ളു​ക​ളി​ലും മോ​ട്ടോ​ർ സ്കൂ​ട്ട​റു​ക​ളി​ലു​മാ​ണ് ഉൗ​ബ​ർ ഫു​ഡ് ഡെ​ലി​വ​റി. ഓ​ർ​ഡ​ർ ചെ​യ്ത് മു​പ്പ​തു മി​നി​റ്റി​നു​ള്ളി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കും. മി​നി​മം ചാ​ർ​ജ് ഇ​ല്ല. 4.90 സ്വി​സ് ഫ്രാ​ങ്ക് ഡെ​ലി​വ​റി ചാ​ർ​ജ് ഈ​ടാ​ക്കു​ന്നു​ണ്ട്. സ​മാ​ന സം​വി​ധാ​നം ത​ന്നെ​യാ​ണ് സൂ​റി​ച്ചി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ