ഡെ​ൻ​മാ​ർ​ക്ക് വി​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു
Tuesday, February 12, 2019 10:23 PM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: 2018ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഡെ​ൻ​മാ​ർ​ക്ക് വി​ട്ടു പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ജം​സം​ഖ്യ​യി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു.

2017 ലേ​തി​നെ അ​പേ​ക്ഷി​ച്ച് നാ​ലാ​യി​രം പേ​രാ​ണ് 2018ൽ ​അ​ധി​ക​മാ​യി രാ​ജ്യം വി​ട്ടു പോ​യ​ത്. രാ​ജ്യ​ത്തേ​ക്ക് പു​തി​യ​താ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്നെ​ങ്കി​ലും, പു​റ​ത്തു പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തെ​ക്കാ​ൾ വ​ള​രെ ഉ​യ​ര​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും. ഇ​തു ത​ന്നെ​യാ​ണ് ജ​ന​സം​ഖ്യാ വ​ർ​ധ​ന​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​വും.

അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രാ​ണ് ഡെ​ൻ​മാ​ർ​ക്ക് വി​ട്ടു പോ​കു​ന്ന​വ​രി​ൽ ഏ​റെ​യും. എ​ങ്കി​ലും ജ​ർ​മ​നി ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രി​ൽ രാ​ജ്യം വി​ട്ടു പോ​കു​ന്ന പ്ര​വ​ണ​ത ത​ന്നെ​യാ​ണ് മു​ന്നി​ൽ.

1990 ക​ളു​ടെ മ​ധ്യം മു​ത​ലാ​ണ് ഡെ​ൻ​മാ​ർ​ക്ക് വി​ട്ടു പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന പ്ര​വ​ണ​ത ആ​രം​ഭി​ച്ച​ത്. 2000 മ​ധ്യം മു​ത​ൽ കു​ടി​യേ​റ്റ​വും വ​ർ​ധി​ച്ചു തു​ട​ങ്ങി. ഇ​തു ര​ണ്ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​യ നെ​റ്റ് മൈ​ഗ്രേ​ഷ​ൻ 2015 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 40,000 ആ​ണ്.

മു​ൻ​പ് ഡെ​ൻ​മാ​ർ​ക്കി​ൽ തൊ​ഴി​ൽ​പ​ര​മാ​യും ഉ​പ​രി​പ​ഠ​ന​ത്തി​നു​മാ​യി കു​ടി​യേ​റാ​ൻ വ​ള​രെ നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്ന​ത് നി​ല​വി​ലു​ള്ള ബ്ളൂ​കാ​ർ​ഡ് പ്രാ​ബ​ല്യ​ത്തി​നു​ശേ​ഷം അ​യ​വു വ​രു​ത്തി​യ​ത് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി. ബ്ളൂ​കാ​ർ​ഡ് ലേ​ബ​ലി​ൽ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഡെ​ൻ​മാ​ർ​ക്കി​ൽ ഇ​പ്പോ​ൾ കു​ടി​യേ​റു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി മ​ല​യാ​ളി സം​ഘ​ട​ന​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ