ഡബ്ലിനിൽ മലയാളം ക്ലാസുകൾ ആരംഭിച്ചു
Monday, January 21, 2019 8:29 PM IST
ഗാൽവേ: ജിഐസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ മലയാളം ക്ലാസുകൾ ജനുവരി 19 ന് ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11.30 മുതൽ സൊഹിസ്കയിലുള്ള കുമാസു സെന്‍ററിൽ മൂന്നു ബാച്ചുകളായാണ് ക്ലാസുകൾ. പുതിയ ക്ലാസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ജിഐസിസി സെക്രട്ടറിയെയോ പ്രോഗ്രാം കോഓർഡിനേറ്ററെയോ ബന്ധപ്പെടുക.

വിവരങ്ങൾക്ക്: അഡ്വ. ജോർജ് മാത്യു 0894231766, സെക്രട്ടറി 0894871183.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ