യുക്മ നാഷണൽ കമ്മിറ്റി 2017 - 19 വർഷത്തേക്കുള്ള വ്യക്തിഗത അവാർഡുകൾ പ്രഖ്യാപിച്ചു
Saturday, January 19, 2019 4:34 PM IST
ലണ്ടൻ: യുക്മ നാഷണൽ കമ്മിറ്റിയുടെ 2017 - 19 വർഷത്തേക്കുള്ള വ്യക്തിഗത അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ യുക്മക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് ഓരോ റീജണുകളും നൽകിയ നാമ നിർദ്ദേശങ്ങളിൽ നിന്ന് ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.

യുക്മയിൽ വളർന്നു വരുന്ന പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി റൈസിംഗ് സ്റ്റാർ അവാർഡുകൾ, യു കെ മലയാളി സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള ഡയമണ്ട് അവാർഡുകൾ എന്നിവയാണ് വ്യക്തിഗത ഗോൾഡൻ ഗാലക്‌സി അവാർഡുകൾ.

യുക്മ സ്റ്റാർ അവാർഡുകൾക്കായി ഈസ്റ്റ് ആംഗ്ലിയ റീജണിൽ നിന്നുള്ള യുക്മ നാഷണൽ കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ്, യുക്മ ജ്വാല മാഗസിൻ ചീഫ് എഡിറ്റർ റെജി നന്തിക്കാട്ട്, സാംസ്കാരിക വേദി കൺവീനർ സി.എ. ജോസഫ്, ടൂറിസം കമ്മിറ്റി കൺവീനർ ടിറ്റോ തോമസ്, ഹരി കുമാർ ഗോപാൽ , സെബാസ്റ്റ്യൻ മുതുപറക്കുന്നേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കലാ കായിക വിദ്യാഭ്യാസ മേഖലയിൽ വളർന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ നൽകുന്ന അവാർഡ് ആണ് റൈസിംഗ് സ്റ്റാർ അവാർഡ് . നോർത്ത് ഈസ്റ്റ് റീജണിലുള്ള മാസ് സുന്ദർലാന്റിലെ റോഷ്‌നി ടി റെജി വിദ്യാഭ്യാസത്തിനുള്ള പുരസ്കാരം നേടി. സൗത്ത് വെസ്റ്റ് റീജണൽ സെക്രട്ടറി എം പി പദ്മരാജ് ആണ് കായിക മേഖലയിലുള്ള അവാർഡിന് അർഹനായത്. കേംബ്രിഡ്ജിൽ നിന്നുള്ള യുവ ഗായിക ടെസ്സ സൂസൻ ജോണും ഹള്ളിൽ നിന്നുള്ള യുവ ഗായകൻ സാൻ ജോർജ് എന്നിവർക്കാണ് ആർട്സ് വിഭാഗത്തിലുള്ള പുരസ്‌കാരം. യുക്മയുടെ വിവിധ പരിപാടികൾക്കായി നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് ഓസ്‌ഫോർഡിലെ ബ്രയാൻ വർഗീസ് അർഹനായി . കഴിഞ്ഞ കാലങ്ങളിൽ യുക്മയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് ഇഗ്‌നേഷ്യസ് പേട്ടയിൽ, സുനിൽ രാജൻ , ടോമി സെബാസ്റ്റ്യൻ എന്നിവർ പ്രത്യേക പുരസ്കാരത്തിനർഹരായി .

യുക്മ ഡയമണ്ട് അവാർഡിന് ടി ഹരിദാസ് , ഫ്രാൻസിസ് മാത്യു കാവളകാട്ടിൽ , ജോസ് പി എം , ഡോ. അജിമോൾ പ്രദീപ് എന്നിവർ അർഹരായി .

വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച മെലിൻ ടി സുനിൽ, അഭിഷേക് അലക്സ് എന്നിവർ ജി സി എസ് സി അവാർഡ് ജേതാക്കളായപ്പോൾ മികച്ച നേട്ടങ്ങൾ കൊയ്‌തെടുത്ത അലിഷാ ജിബി, കൃഷ്ണൻ സുകുമാരൻ അജിത്, ജിതിൻ സാജൻ, കെവിൻ ബിജു, നിയോഗ ജോസ്,ആൻജെല ബെൻസൺ, ലക്ഷ്മി ബിജു, ടീമാ മരിയൻ ടോം എന്നിവർ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി.

എ ലെവൽ പരീക്ഷയിൽ അപർണ ബിജു അവാർഡ് ജേതാവായപ്പോൾ അലീൻ ആന്‍റോ, ബെഞ്ചമിൻ വിൻസെന്‍റ് എന്നിവർ പ്രത്യേക പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷൻ യുക്മ സ്വപ്നകൂട് പദ്ധതിയിലൂടെ കേരളത്തിൽ പ്രളയത്തിൽ വീട് നഷ്ട പെട്ടവർക്ക് വീട് നിർമിച്ച് നൽകുന്നതിനെ ആദരിക്കുന്നതിന്‍റെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ പ്രത്യേക പുരസ്കാരത്തിനര്ഹരായി.

ജനുവരി 19 നു മാഞ്ചസ്റ്ററിലെ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കുന്ന യുക്മ ഫെസ്റ്റ് 2019 വേദിയിൽ അവാർഡ് ജേതാക്കൾക്ക് പുരസ്കാരം നൽകി ആദരിക്കും.

റിപ്പോർട്ട്: ബാല സജീവ്കുമാർ