നോ​ർ​ത്ത് ഈ​സ്റ്റ് എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ സ​ന്ധ്യ ന്യൂ ​കാ​സി​ലി​ൽ ശ​നി​യാ​ഴ്ച; ആം​ഗ്ലി​ക്ക​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മു​ഖ്യാ​തി​ഥി
Wednesday, January 16, 2019 11:35 PM IST
ന്യൂ ​കാ​സി​ൽ: കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഗീ​ത​സ​ന്ധ്യ ഈ ​വ​ർ​ഷം ജ​നു​വ​രി 19 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന ച​ട​ങ്ങി​ൽ ആം​ഗ്ലി​ക്ക​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ. ദി ​ലോ​ർ​ഡ് ബി​ഷ​പ് ഓ​ഫ് ദ​ർ​ഹം പോ​ൾ ബ​ട്ട്ലെ​ർ ( ദ​ർ​ഹം രൂ​പ​ത ) മു​ഖ്യാ​തി​ഥി​യാ​കും.

ക്രൈ​സ്ത​വ വി​ശ്വാ​സ​വും പൈ​തൃ​ക​വും മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട്, ത​ങ്ങ​ൾ​ക്കു കി​ട്ടി​യ വി​ശ്വാ​സ​ദീ​പ​ത്തെ വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​നും അ​ത​നു​സ​രി​ച്ചു ജീ​വി​ക്കാ​നും വെ​ന്പു​ന്ന മ​ല​യാ​ളി ക്രൈ​സ്ത​വ​ർ, സ്നേ​ഹ​ത്തി​ന്‍റെ ക്രി​സ്മ​സ് സ​ന്ദേ​ശം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നു​ള്ള എ​ളി​യ സം​രം​ഭ​ത്തി​ൽ ക​ത്തോ​ലി​ക്ക, ഓ​ർ​ത്ത​ഡോ​ക്സ്, യാ​ക്കോ​ബാ​യ, മാ​ർ​ത്തോ​മ സ​ഭ​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് സ​ന്പ​ന്ന​മാ​കും. വി​വി​ധ സ​ഭ​ക​ളു​ടെ വൈ​ദീ​ക ശ്രേ​ഷ്ട്ട·ാ​രും മ​റ്റു വി​ശി​ഷ്ട അ​ഥി​തി​ക​ളും സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​ലെ മ​ല​യാ​ളി​ക​ളു​ടെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ത്ത​വ​ണ ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി കൊ​ണ്ട്, ക​രോ​ൾ ആ​ഘോ​ഷ​ത്തി​ൽ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം ഗ്രീ​ൻ ഫിം​ഗ​ർ ചാ​രി​റ്റി എ​ന്ന സം​ഘ​ട​ന​ക്ക് കൈ​മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ക്രി​സ്തീ​യ സ്നേ​ഹ​ത്തി​ന്‍റെ ചൈ​ത​ന്യം മ​റ്റു​ള്ള​വ​രി​ൽ എ​ത്തി​ക്കാ​നു​ള്ള എ​ളി​യ ശ്ര​മ​ത്തി​നു സ​മൂ​ഹ​ത്തി​ന്‍റെ നാ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തൊ​രു വ​ലി​യ തു​ട​ക്ക​ത്തി​ന്‍റെ ചെ​റി​യ ആ​രം​ഭ​മാ​കെ​ട്ടെ​യെ​ന്നു ഇ​തി​ന്‍റെ സം​ഘാ​ട​ക​ർ ആ​ശം​സി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 07962200998

സം​ഗ​മ വേ​ദി : St. Thomas Indian Orthodox Church, Front tSreet, Blaydon, Newcastle upon Tyne. NE21 4RF.

റി​പ്പോ​ർ​ട്ട്: മാ​ത്യു ജോ​സ​ഫ്